മുമ്പത്തെ CIA operative ഉം ക്യൂബയില്‍ നിന്ന് നാടുകടത്തപ്പെട്ടവനുമായ Luis Posada Carriles മിയാമി, ഫ്ലോറിഡയില്‍ 90 ആം വയസില്‍ മരിച്ചു. 1976 ല്‍ Cubana airline വിമാനം ബോംബുവെച്ച് തകര്‍ക്കുന്നതിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് വിശ്വസിക്കുന്നു. ഭീകരവാദ കുറ്റത്തിന്റെ വിചാരണക്കായി Posada Carriles യുടെ extradition ക്യൂബയും വെനസ്വലയും ദീര്‍ഘകാലമായി അമേരിക്കയോട് ആവശ്യപ്പെടുന്നുവെങ്കിലും ദശാബ്ദങ്ങളായി അമേരിക്ക വിസമ്മതിക്കുകയായിരുന്നു.
Luis Posada Carriles നെക്കുറിച്ച് National Security Archive ന്റെ ഡയറക്റ്റര്‍ ആയ Peter Kornbluh പറയുന്നു, “CIA, FBI യുടെ declassified രഹസ്യ രേഖകള്‍ പ്രകാരം, ഒക്റ്റോബര്‍ 1976 ന് അയാള്‍ കാരക്കാസില്‍ ആയിരുന്നപ്പോള്‍, 9/11 ന് മുമ്പ് അന്തര്‍ദേശീയ ഭീകരവാദത്തിന്റെ പടിഞ്ഞാറെ അര്‍ദ്ധഗോളത്തില്‍ നടന്ന ഹീനമായ പ്രവര്‍ത്തി മറ്റൊരാളോടൊപ്പം ചേര്‍ന്ന് ആസൂത്രണം ചെയ്തു: ഒക്റ്റോബര്‍ 6, 1976 ന് ഒരു Cubana flight ല്‍ ആകാശത്തില്‍ വെച്ച് ബോംബ് പൊട്ടിച്ചു. കുട്ടികളുള്‍പ്പടെ 73 പേര്‍ കൊല്ലപ്പെട്ടു. അതല്ലാതെ ദീര്‍ഘകാലത്തെ ഒരു ചരിത്രം അയാള്‍ക്കുണ്ട്. 1990കളുടെ അവസാന കാലത്ത് ക്യൂബയില്‍ ഒരു കൂട്ടം ഹോട്ടല്‍ ബോംബിങ്ങ് നടത്തി. 2000 നവംബറില്‍ ഒരു കാര്‍ നിറയെ C-4 സ്ഫോടകവസ്തുക്കളും ഡൈനമിറ്റുമായി അയാളെ പനാമയില്‍ വെച്ച് അറസ്റ്റ് ചെയ്തു. Iberian-American സമ്മേളനത്തിന് വന്ന ഫിഡല്‍ കാസ്ട്രോയെ വധിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. ആ പട്ടിക അങ്ങനെ നീണ്ട് പോകുന്നു.”
— സ്രോതസ്സ് democracynow.org 2018/5/24
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.