കാറുകള്‍, ഊര്‍ജ്ജ നിലയങ്ങള്‍, ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് വായൂ മലിനീകരണമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാരം കുറഞ്ഞവരായിരിക്കും എന്ന് Environmental Health Perspectives എന്ന ജേണലലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു.
താഴ്ന്ന ജനന ഭാരം ആയ 2.4 ല്‍ കുറവായ ഭാരമുള്ള കുട്ടികള്‍ക്ക് കൂടിയ മരണനിരക്ക്, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍, മുരടിച്ച മാനസിക ശാരീരക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. 9 രാജ്യങ്ങളിലെ 14 സ്ഥലത്തെ 30 ലക്ഷം കുട്ടികളുടെ ജനന ഭാരം പരിശോധിച്ചാണ് ഇവര്‍ ഈ നിഗമനത്തിലെത്തിയത്. സ്ത്രീകളുടെ ഗര്‍ഭകാലത്തെ അന്തരീക്ഷ വായൂ ഗുണമേന്മ ഡാറ്റയും ഇവര്‍ പരിശോധിച്ചു. മലിനീകരണം കൂടും തോറും കുട്ടികളുടെ ഭാരം കുറഞ്ഞുവരുന്നതായി അവര്‍ക്ക് കാണാന്‍ കഴിഞ്ഞു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.