ലൈബോര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തള്ളി

ആഗോള പലിശ നിരക്കായ ലൈബോറില്‍ (Libor) കൃത്രിമം നടത്തിയതിനെക്കുറിച്ച് പ്രധാന ബാങ്കുകള്‍ക്കെതിരെ വന്ന കേസുകളെല്ലാം ജഡ്ജി തള്ളിക്കളഞ്ഞു. ലോകം മൊത്തമുള്ള ലക്ഷം കോടിക്കണക്കിന് ഡോളര്‍ ഇടപാടുകളെ ലൈബോര്‍ തട്ടിപ്പ് ബാധിച്ചിട്ടുണ്ട്. അതായത് വായ്പ വാങ്ങിയവര്‍ തെറ്റായ തുകയാണ് അവരുടെ വായ്പക്ക് തിരിച്ചടച്ചത്. Bank of America, JPMorgan Chase, Citigroup തടുങ്ങിയ ബാങ്കുകള്‍ക്കെതിരെ antitrust, racketeering കുറ്റം നടത്തിയെന്നാണ് ബാള്‍ട്ടിമോര്‍ നഗരം ഉള്‍പ്പടെയുള്ള പരാതിക്കാര്‍ കേസില്‍ പറയുന്നത്. എന്നാല്‍ U.S. District Judge Naomi Reice Buchwald എല്ലാ കേസുകളും റദ്ദാക്കി. സാങ്കേതികമായ കാരണത്താല്‍ പരാതിക്കാര്‍ക്ക് “antitrust injury” അവകാശപ്പെടാനാവില്ല എന്നാണ് അവര്‍ അപ്പീലിന് പോകാന്‍ കഴിയാത്ത രീതിയില്‍ വിധിച്ചത്. Commodity Exchange Act പ്രകാരമുള്ള കുറച്ച് കേസുകള്‍ വിചാരണയിലേക്ക് പോയിട്ടുണ്ട്. കുറച്ച് ബാങ്കുകള്‍ ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് $250 കോടി ഡോളര്‍ പിഴയും അടച്ചിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ കുറ്റത്തില്‍ നിന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതില്‍ നിന്നും അവര്‍ രക്ഷ നേടി.
2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ