ആരോപിക്കപ്പെട്ട ബലാല്‍സംഗത്തിന്റെ ഇരയായ ക്യാനഡയിലെ ഒരു കൌമാരക്കാരി ആത്മഹത്യ ചെയ്തു. 17 വയസ് പ്രായമുള്ള Rehtaeh Parsons ആണ് ആത്മഹത്യ ചെയ്തത്. നാല് കൌമാരക്കാരായ ആണ്‍കുട്ടികള്‍ 2011 നവംബറില്‍ ഇവരെ ബലാല്‍ക്കാരം ചെയ്യുകയും അതിന്റെ ഫോട്ടോ അവളുടെ സ്കൂളിള്‍ പ്രചരിപ്പിക്കുകയും അവളെ തുറന്ന് ചീത്തവിളിക്കുകയും ചെയ്തതിന്റെ ഫലമായി അവര്‍ തകര്‍ന്ന് പോയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രധാനപ്പെട്ട തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ് ആണ്‍കുട്ടികള്‍ക്കെതിരായി കേസൊന്നും എടുത്തിരുന്നില്ല. Rehtaeh ന്റെ അമ്മ എഴുതി, “Rehtaeh ഇന്ന് പോയി. കാരണം 15വയസായ പെണ്‍കുട്ടിയ ബലാല്‍സംഗം ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നും അവളെ ഫോട്ടോ പ്രചരിപ്പിച്ച് അവളുടെ സ്വഭാവത്തേയും മാന്യതയേയും നശിപ്പിക്കുന്നത് താമാശയാണെന്നും നാല് ആണ്‍കുട്ടികള്‍ കരുതുന്നു”. Steubenville സംഭവത്തെ പോലെ, Nova Scotia ജഡ്ജി Minister Ross Landry ഓട് കേസ് എടുക്കണണെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹാക്കര്‍ സംഘമായ Anonymous പ്രചരണപരിപാടിക്ക് ആഹ്വാനം ചെയ്തു.
(2013)
സ്ത്രീകള്‍ക്കെതിരായ ആക്രമണം കേവലം കേരളത്തിന്റേയോ ഇന്‍ഡ്യയുടേയോ പ്രശ്നമല്ല. ലോകം മൊത്തം അത് പതിനായിരം വര്‍ഷങ്ങളായി തുടരുന്ന ഒന്നാണ്. വ്യവസ്ഥയാണ് അതിന്റെ കുറ്റക്കാര്‍.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.