കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത Aadhaar enrollment infrastructure അതിന്റെ തന്നെ ഭാരത്താലും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാലും തകര്‍ന്നിരിക്കുകയാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തകരുടെ (49,000) എണ്ണം ഇപ്പോള്‍ മൊത്തം പ്രവര്‍ത്തനക്ഷമമായ പ്രവര്‍ത്തകരുടെ (40,000) എണ്ണത്തിന്റെ 122.5% ആയിരിക്കുകയാണ് എന്ന് ചുവടെ കൊടുത്തിരിക്കുന്ന പട്ടിക കാണിക്കുന്നു.
ഈ പ്രശ്നത്തിന്റെ വലിപ്പം മനസിലാക്കണമെങ്കില്‍ ഈ കണക്ക് നോക്കു. ശരാശരി എണ്ണം ആധാര്‍ ഈ പ്രവര്‍ത്തകര്‍ കൊടുത്തിരുന്നു എന്ന് കരുതിയാല്‍, അന്യായപ്രവൃത്തി കാരണം നിരോധിക്കപ്പെട്ട ഈ പ്രവര്‍ത്തകര്‍ 14 കോടി ആധാറുകള്‍ നല്‍കിയിരിക്കുന്നത്.
കരിമ്പട്ടികയില്‍ കയറിയ പ്രവര്‍ത്തകരുടെ പുതിയ ഈ സംഖ്യകള്‍ ആധാര്‍ ചേര്‍ക്കല്‍ സംവിധാനത്തില്‍ തട്ടിപ്പും അഴിമതിയുടെ നടത്തുന്നവരുടെ യഥാര്‍ത്ഥ കണക്കിന് അടുത്തു പോലും വരില്ല എന്ന് നമുക്കറിയാം.
ഇപ്പോഴത്തെ കണക്ക് വെച്ച് 2017 ആഗസ്റ്റ് 7നും സെപ്റ്റംബര്‍ 11 നും ഇടക്ക് സര്‍ക്കാര്‍ 10,000 പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അതായത് പ്രതിദിനം 293 പ്രവര്‍ത്തകര്‍ വീതം. അതായത് മണിക്കൂറില്‍ 10 പ്രവര്‍ത്തകരില്‍ അധികം.
അംഗീകൃതരായ ഒരു പ്രവര്‍ത്തകന്‍ കൊടുക്കുന്ന ആധാറിന്റെ എണ്ണം ഏകദേശം 3,000 വരും. അപ്പോള്‍ തട്ടിപ്പുകാര്‍ പ്രതിദിനം കൊടുക്കുന്ന ആധാറിന്റെ എണ്ണം 8 ലക്ഷത്തിലധികമാണ്.
27.04.2016 വരെയുള്ള കരിമ്പട്ടികയില്‍ കയറിയ പ്രവര്‍ത്തകരുടെ എണ്ണത്തിന്റെ സ്രോതസ്സ്: ലോക് സഭ ചോദ്യം 59 (27.04.2016)
— സ്രോതസ്സ് twitter.com/databaazi | 7 Nov 2017
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.

