2016 – 2018 കാലത്ത് സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടികള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരേയാണ് സഹായിച്ചത് എന്ന് ഒരു പുതിയ ക്യാബിനറ്റ് റിപ്പോര്‍ട്ട് പറയുന്നു. നികുതിയും സാമൂഹ്യ പരിപാടികളും 61% പുരുഷന്‍മാരെ സഹായിച്ചപ്പോള്‍ അത് 54% സ്ത്രീകളെ മാത്രമേ സഹായിച്ചുള്ളു. അതിനാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ disposable incomes(ഉപയോഗിക്കാവുന്ന വരുമാനം) ല്‍ കൂടുതല്‍ കുറവ് വന്നു. സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി 5 ലക്ഷം ആളുകള്‍ക്ക് പ്രതിവര്‍ഷം 50 യൂറോ നഷ്ടമായി. ആ കൂട്ടതിന്റെ 55% വും സ്ത്രീകളാണ്. പുരുഷന്‍മാരെ അപക്ഷിച്ച് അവരുടെ ഉപയോഗിക്കാവുന്ന വരുമാനം 0.41% കുറവാണ്.
— സ്രോതസ്സ് yle.fi | 4.9.2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.