ട്രസ്റ്റുകള്‍, വില്‍പ്പത്രം, എസ്റ്റേറ്റ് ആസൂത്രണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന 250 ജോലിക്കാരുള്ള Perpetual Guardian ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിനം എന്നൊരു ആശയം പരീക്ഷിച്ചു. 8 മണിക്കൂര്‍ നാല് ദിവസം ജോലി ചെയ്താല്‍ 5 ദിവസത്തിന്റെ ശമ്പളം കിട്ടും. ഈ പരീക്ഷണത്തെ പരിശോധിച്ച ഗവേഷകര്‍ ഈ സ്ഥാപനത്തിലെ ജോലിക്കാരില്‍ കുറവ് ആയാസവും, കൂടിയ തൊഴില്‍ സംതൃപ്തിയും, മെച്ചപ്പെട്ട തൊഴില്‍-ജീവിത തുല്യതയും കണ്ടെത്തി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.