ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം

സുഹൃത്ത് കുമാർ

റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

ആചാരമോ പാരമ്പര്യമോ നിയമമായി മാറണമെങ്കില്‍ നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല.
നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമായ ഒരു ആചാരത്തിനും നിയമ പ്രാബല്യമില്ല.
ഭരണഘനടയെ നിങ്ങള്‍ക്ക് അംഗീകരിക്കാം അല്ലെങ്കില്‍ ആചാരത്തെ അംഗീകരിക്കാം. രണ്ടിലും കൂടി നില്‍ക്കാനാവില്ല.
മൌലിക പൌരാവകശത്തിന് വിരുദ്ധമായ ഏത് നിയമവും അസാധുവായിരിക്കും.

വിശ്വാസത്തിനും ആരാധനക്കും ഉള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
തുല്യതക്കുള്ള അവകാശം

5 സ്വാതന്ത്ര്യം മുഖപത്രത്തില്‍

നരിമാന്റെ വിധി. 25 ന് സഹായകമായാണ് 26 പ്രവര്‍ത്തിക്കേണ്ടത്.
പ്രധമമായത് വിശ്വാസത്തിനും ആരാധനക്കും ഉള്ള അവകാശം. അതിന് പിന്‍തുണ നല്‍കേണ്ട ഘടകമാണ് ആചാരത്തിനുള്ള അവകാശം.
1952 മുതല്‍ 17 ഓളം വിധികള്‍ സൂഷ്മമായി പഠിച്ച് പറയുന്നുണ്ട്.
ഇവിടെ തര്‍ക്കം വിശ്വാസിയും വിശ്വാസിയും തമ്മലുള്ള പ്രശ്നമാണ്.
ഞങ്ങളുടെ ആചാരം ഇങ്ങനെയാണ് അതുകൊണ്ട് നിങ്ങള്‍ക്കവിടെ പോകാന്‍ പാടില്ല.
അവിടെ ലിബര്‍ട്ടി വരുന്നു. എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് മറ്റൊരാളെ തടയുന്നതാവരുത്. അങ്ങനെ ഒരു തര്‍ക്കമുണ്ടായാല്‍ അത് തീര്‍പ്പാക്കാനുള്ള ഉത്തരവാദിത്തം നീതിന്യായ പീഠത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
തുലതക്കുള്ള സ്വാതന്ത്ര്യം
130 സത്യവാങ്മൂലം പരിശോധിച്ചു.
ഇങ്ങനെ വിവേചനം കാണിക്കാന്‍ വിശ്വാസിക്കാവും. പക്ഷേ ഭരണഘടനാ തത്വം അനുവദിക്കുന്നില്ല.

right based advocacy. അവകാശ അധിഷ്ടിത നീതി നിര്‍വ്വഹണം.
മഹാരാഷ്ട്രയിലെ ശനി ക്ഷേത്രം. ആ വിധി വന്നതിന് ശേഷം ആ ക്ഷേത്രത്തെ സ്റ്റേറ്റ് ഏറ്റെടുത്തു.

സുപ്രീം കോടതിയുടെ വിധി ഉള്‍ക്കൊള്ളാന്‍ സമൂഹം പാകപ്പെട്ടിട്ടില്ല ?
എങ്കില്‍ എങ്ങനെ ഇങ്ങനെ ഒരു പ്രശ്നം സുപ്രീം കോടതിയുടെ മുമ്പില്‍ വന്നു. ഒരു ഹര്‍ജി വരുന്നതാണ് തുടക്കം. സ്വമേധയാ വിധിച്ചതല്ലല്ലോ. 5 പ്രമുഖരായ ആളുകള്‍ കൊടുത്ത ഹര്‍ജിയാണ്.
ആരെങ്കിലും ഒരു താല്‍പ്പര്യവുമായി കോടതിയുടെ മുമ്പില്‍ വരുമ്പോഴാണ് കോടതി നിലപാട് പറയുന്നത്.

ഭരണഘടനാ ധാര്‍മ്മികത.
വിശ്വാസത്തിന്റെ വിഷയമാണെങ്കിലും രണ്ട് വിഭാഗം വിശ്വാസികള്‍ തമ്മിലുള്ള ഒരു തര്‍ക്കം ആ തര്‍ക്കം കോടതിയുടെ മുമ്പാകെ വന്നാല്‍ കോടതി ഭരണഘടനയേയും നിയമവ്യവസ്ഥയേയും അടിസ്ഥാനപ്പെടുത്തിയാണ് വിധി പറയേണ്ടത്. തര്‍ക്കത്തിന് പരിഹാരം കാണണം
ശബരിമല പ്രശ്നം സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. സുബ്രഹ്മണ്യ സ്വാമിയുടെ പരാതി ദേവസ്വം ബോര്‍ഡില്‍ നിന്ന് ക്ഷേത്രഭരണത്തെ മോചിപ്പിക്കാനുള്ള

സ്വാതന്ത്ര്യാനന്തരം ഭണ്ടാരം വക സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സംവിധാനം വേണമെന്ന് നാട്ട് രാജ്യങ്ങളുടെ ഭരണാധികാരികളും സ്വതന്ത്ര ഇന്‍ഡ്യയുടെ ഭരണാധികാരികളും ചേര്‍ന്ന് ഉണ്ടാക്കിയ മൌലികമായ ഉടമ്പടികളും covenentകളും അതിന്റെ ഒക്കെ അടിസ്ഥാനത്തിലാണ് പിന്നീട് ദേവസ്വം ബോര്‍ഡ് പോലുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്.
അത് നിയമപരമായ സംവിധാനമാകണമെന്നും ആവശ്യമുണ്ടായി. കേവലം വിശ്വാസത്തിന്റെ പേരിലോ, വ്യക്തിനിഷ്ടമായ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലോ ആകേണ്ടതല്ല.

മനുഷ്യനല്ലാത്ത കാര്യങ്ങള്‍ക്ക് നിയമപരമായി നമ്മള്‍ വ്യക്തിത്വം ആരോപിക്കാറുണ്ട്. ഉദാ, കമ്പനി. സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ്. പക്ഷേ നിയമമാണ് ആ വ്യക്തിത്വം അവയില്‍ ആരോപിക്കുന്നത്. നിയമപരമായ ചില കാര്യങ്ങള്‍ കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി ഒരു വ്യക്തി എന്ന നിലയില്‍ നീതി ശാസ്ത്രം പരിഗണിക്കുന്നു. എന്നുകരുതി ഒരു മനുഷ്യനുള്ള പ്രകൃതി ജീവജാലത്തിനുള്ള അവകാശം കിട്ടിയെന്ന് ധരിക്കരുത്. രണ്ടും രണ്ടാണ്.
മനുഷ്യന് വസ്തുനിഷ്ട വ്യക്തിത്വമാണ്.
നിയമ വ്യക്തിത്വം, ഒരു കൂട്ടം ആളുകളുടെ മാനസികമായ ഒരു സംയോജനം (കമ്പനി. സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ്). ആ കൂട്ട് വ്യക്തിത്വത്തെ നാം ഒരു നിയാമക വ്യക്തിയായി കണക്കാക്കുന്നു. അത്തരം വ്യക്തിക്ക് ഒരു സാമാന്യ വ്യക്തിയുടെ അവകാശങ്ങളോ അതനുസരിച്ചുള്ള എന്തെങ്കിലും കരണങ്ങളോ ലഭ്യമാകും എന്ന് വിശ്വസിക്കുന്നത് മൌഢ്യമാണ്.
നൈഷ്ടിക ബ്രഹ്മചാരി – ബ്രഹ്മചര്യം നിഷ്ടയായി കൊണ്ടുനടക്കുന്നയാള്‍. അത്തരമൊരാള്‍ക്ക് ഭരണഘടന എന്തെങ്കിലും പ്രത്യേക അവകാശമൊന്നും കൊടുക്കുന്നില്ല.

മഹേന്ദ്രന്‍ കേസ്. 1991.
മൂന്ന് പേര്‍ Affidavit – പന്തളം രാജകുടുംബത്തിന്റെ പ്രതിനിധി, തന്ത്രി കുടുംബത്തിന്റെ പ്രതിനിധി, അയ്യപ്പ സേവാ സംഘം പ്രതിനിധി. മൂന്ന് പേരും പുരുഷന്‍മാരാണ്. ഒരു സ്ത്രീയുടേയും വാദം അവിടെ പരിഗണിച്ചില്ല.
സ്ത്രീകള്‍ പ്രവേശിച്ചാല്‍ അതിന്റെ പ്രത്യാഘാതം പന്തളം രാജകുടുംബത്തിനുണ്ടാകും എന്നാണ് രാജകുടുംബത്തിന്റെ Affidavit
സ്വകാര്യമായ ഒരു കുടുംബത്തിനുണ്ടായേക്കാമെന്ന് പറയുന്ന എന്തോ ഒന്നിനെ അടിസ്ഥാനമായാണ് ആ വിധി വന്നത്. രാജ്യത്തെ പൌരയുടെ പൊതുവിലുള്ള അവകാശം എന്ന രീതിയിലല്ല.

ജൈവവപരമായ ഒരു അവസ്ഥ വിവേചനം കല്‍പ്പിക്കാനുള്ള കാരണമായി പരിഗണിക്കേണ്ട – സുപ്രീംകോടതി.

മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി സംബന്ധിച്ച് ഐകകണ്ഠേന നിയമസഭ അംഗീകരിച്ച് ഒരു നിയമത്തെക്കുറിച്ച് സുപ്രീം കോടതി ശക്തമായി വിമര്‍ശനം നടത്തി അത് റദ്ദാക്കി.
12 കൊല്ലം വാദച്ചപ്പോഴൊന്നും കേന്ദ്രം ഇടപെട്ടിട്ടില്ല. വിധിയെ മറികടക്കാനായി ഇനി ഇടപെട്ടാല്‍ കേന്ദ്രം പൊള്ളും. അതുകൊണ്ടാണ് ചിലര്‍ ഒരു മുഴം മുമ്പേ കൂട്ടി ഇത് സംസ്ഥാന വിഷയമാണെന്ന് അടിക്കുന്നത്.

ജെല്ലിക്കെട്ട്
ഒരു സമൂഹത്തിലെ എല്ലാവരും വാദിക്കുന്ന ഒരു കായിക വിനോദം അതിനെതിരെ പരിസ്ഥിതി വാദികള്‍. ദുര്‍ബലമായ എതിര്‍പ്പായിരുന്നു. അതിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 2006 ല്‍ ആണ് ബാലവിവാഹം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് നിയമമുണ്ടായത്. അതിന് മുമ്പ് നിയന്ത്രണങ്ങളായിരുന്നു.
ശബരിമലയിലെ പ്രശ്നം അങ്ങനെയല്ല. വിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് തന്നെയാണ് പരാതി വരുന്നത്. അവിടെ ജെല്ലിക്കെട്ട് മാതൃക പറയുന്നത് വിവരക്കേടാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ