ദ്വീപില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനായി ബ്രിട്ടണിലെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെ യാഥാസ്ഥിതിക MPമാരായ Andrew Rosindell, Martin Vickers, Bob Stewart, Henry Smith എന്നിവര്‍ വിമര്‍ശിച്ചു. Cayman Islands സര്‍ക്കാറിന്റെ ചിലവില്‍ നടത്തിയ 5 ദിവസത്തെ യാത്രക്ക് ശേഷമാണ് ഇവര്‍ അങ്ങനെ പറഞ്ഞത്. Stewartന്റേയും Vickersന്റേയും ഭാര്യമാരും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്രയുടെ മൊത്തം ചിലവ് £18,000 പൌണ്ടായിരുന്നു. സാമ്പത്തിക രഹസ്യം കാരണം കെയ്മന്‍ ദ്വീപിനെതിരെ വലിയ വിമര്‍ശനം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ സാമ്പത്തിക അധികാരാതിര്‍ത്തിയില്‍ മൂന്നാമത്തേതാണ് കെയ്മന്‍ ദ്വീപ്. “സാമ്പത്തിക കളിക്കാര്‍ക്ക് കുറഞ്ഞ നികുതിയും, നിയന്ത്രണം കുറഞ്ഞ ചുറ്റുപാടും” നല്‍കുന്നു എന്നാണ് അവര്‍ പറയുന്നത്. രഹസ്യാത്മകം എന്നത് മാത്രമല്ല കെയ്മന്‍ ദ്വീപ് ഒരു നികുതി വെട്ടിപ്പ് കേന്ദ്രമായും കണക്കാക്കപ്പെടുന്നു. കാരണം അവര്‍ corporation നികുതിയോ capital gains നികുതിയോ ഈടാക്കുന്നില്ല. ജനസംഖ്യ 60,000 ആയിരിക്കെ ഒരു ലക്ഷം കമ്പനികളാണ് അവടെ പ്രവര്‍ത്തിക്കുന്നത്.
— സ്രോതസ്സ് theferret.scot | Oct 7, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.