ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി

ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ Henry Kissingerക്ക് എതിരെ NYU യിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. “യുദ്ധക്കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. മനുഷ്യ വംശത്തിനെതിരായ കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. നിങ്ങള്‍ ജയിലാണ് വേണ്ടത്. നരകവും. ചിലിക്കെതിരെ, അര്‍ജന്റീനക്കെതിരെ, കംബോഡിയക്കെതിരെ, വിയറ്റ്‌നാമിനെതിരെ നിങ്ങള്‍ കുറ്റം ചെയ്തു. നിങ്ങള്‍ ഒരു യുദ്ധക്കുറ്റവാളിയാണ്” എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞു.

പ്രസിഡന്റ് നിക്സണിന്റെ കാലത്ത് വിദേശകാര്യ നയം രൂപീകരിച്ചത് ഇയാളാണ്. കംബോഡിയയിലും ലാവോസിലും അയാള്‍ വലിയ ബോംബാക്രണ പദ്ധതി നടത്തി. വിയറ്റ്നാമില്‍ യുദ്ധം നടത്തി, ചിലി, അര്‍ജന്റീന ഉള്‍പ്പടെ ലാറ്റിനമേരിക്കയില്‍ മരണസംഘങ്ങളെ സഹായിച്ചു, 1975 ല്‍ ഇന്‍ഡോനേഷ്യയെ കിഴക്കെ തിമൂര്‍ ആക്രമിക്കാന്‍ അനുമതി കൊടുത്തു, ലക്ഷക്കണക്കിനാളുകള്‍ അവിടെ മരിച്ചു, അംഗോള – മൊസാംബിക് എന്നിവടങ്ങളില്‍ സ്വാതന്ത്ര്യ വിരുദ്ധ കലാപകാരികളെ സഹായിച്ചു, ബംഗ്ലാദേശില്‍ പാകിസ്ഥാന്റെ വംശഹത്യയെ പിന്‍തുണച്ചു.

— സ്രോതസ്സ് democracynow.org | 2018/10/17

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ