നികുതി വെട്ടിപ്പിന് തടയിടാനായുള്ള അന്തര്‍ദേശീയ ശ്രമത്തിന് ഭീഷണിയായി ‘സുവര്‍ണ്ണ പാസ്പോര്‍ട്ട്’ എന്ന് വിളിക്കുന്ന പദ്ധതി നടപ്പാക്കുന്ന 21 രാജ്യങ്ങളുടെ കരിമ്പട്ടിക ഒരു പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ദ്ധ സംഘം പ്രസിദ്ധപ്പെടുത്തി. Organisation for Economic Cooperation and Development പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പൌരത്വമോ താമസിക്കലോ വില്‍ക്കുന്ന മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ – മാള്‍ട്ട, മൊണാകോ, സൈപ്രസ് – ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു. അതിവേഗം വികസിക്കുന്ന $300 കോടി ഡോളറിന്റെ നിക്ഷേപ വ്യവസായത്തിലൂടെയുള്ള പൌരത്വം എന്നത് പൌരത്വത്തെ ഒരു വില്‍പ്പന ചരക്കാക്കുന്നു എന്ന അപായ സൂചന പാരീസ് ആസ്ഥാനമായ സംഘം നല്‍കുന്നു.
— സ്രോതസ്സ് theguardian.com | 16 Oct 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.