ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ്

തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡി കാര്‍ഡുകള്‍ (EPIC) ആധാറുമായി ബന്ധിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളും പെറ്റിഷനുകളും തെറ്റാണ്. ആധാറിന്റെ സാധുതയെക്കുറിച്ച് സുപ്രീം കോടതിയുടെ അടുത്ത സമയത്തുണ്ടായ വിധിക്ക് വിപരീതവുമാണ് അത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഒരു നല്ല ഗുണങ്ങളും ഇല്ല. എന്നാല്‍ അതിന് വിപരീതമായി അത് വളറെ തെറ്റായ കാര്യമാണെന്നതിന് ധാരാളം കാരണങ്ങളുണ്ട്. അടുത്ത കാലത്ത് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന ഒരു പെറ്റീഷന് മേല്‍ Unique Identification Authority of India (UIDAI)ക്കും കേന്ദ്രത്തിനും വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഉത്തരവിറക്കി. തെരഞ്ഞെടുപ്പിലെ കള്ളത്തരങ്ങള്‍ കുറക്കുന്നതിന് ഈ ബന്ധിപ്പിക്കല്‍ സഹായിക്കും എന്ന് ഈ പെറ്റിഷന്‍ പറയുന്നു. [ഇതാണ് സ്ഥിരം തട്ടിപ്പ്. കള്ള ആധാര്‍ ധാരാളം കണ്ടുപിടിക്കുന്ന അവസരത്തില്‍ എന്ത് തെളിവാണ് ഇതിനുള്ളത്]. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആശയത്തിനോട് ആഭിമുഖ്യമുണ്ട്. അതിനാല്‍ കോടതിയില്‍ അവര്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. പക്ഷേ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പഠനം നടത്തണം എന്ന് ആവശ്യപ്പെട്ടു.

ആശയത്തിലും ലക്ഷ്യത്തിലും ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. വോട്ടര്‍ ഐഡി കാര്‍ഡ് എന്നത് പൌരത്വത്തിന്റെ തെളിവാണ്. എന്നാല്‍ ആധാര്‍ വെറും താമസക്കാനാണെന്നതിന്റെ, ബയോമെട്രിക്കിന്റെ തെളിവാണ്. വോട്ടര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ക്ക് വോട്ട് ചെയ്യാം. പ്രായം, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളുടെ ഉറപ്പുള്ള തെളിവാണ്. ആധാര്‍ തെറ്റായി ഉപയോഗിക്കുന്നത് പോലെ അത് ഉയോഗിക്കാന്‍ പാടില്ല. അതിന് ആധാറുമായി ബന്ധം വരുന്നതില്‍ നിന്ന് ഒരു നിയമ സാധുതയോ, ഉപയോഗഗുണമോ കിട്ടുന്നില്ല. യഥാര്‍ത്ഥത്തില്‍ അത് തെറ്റായ ഉപയോഗം സാധ്യമാകുന്ന രീതിയില്‍ ദുര്‍ബലമാകുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ അന്യായപ്രവൃത്തികള്‍ കുറക്കാന്‍ തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ സഹായിക്കും. ആധാറുമായി ബന്ധിപ്പിക്കുന്നത് കൂടുതലൊന്നും ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ വിധി ആധാറിന്റെ ഉപയോഗത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്. Consolidated Fund of India ല്‍ നിന്ന് പണം എടുത്ത് ഉപയോഗിക്കുന്ന ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കാനും ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യുമ്പോള്‍ പാനുമായി ബന്ധിപ്പാക്കാനും മാത്രം ആധാര്‍ ഉപയോഗിക്കാം എന്നാണ് സുപ്രീം കോടതി വിധയില്‍ പറയുന്നത്. വിധിയില്‍ ആധാറിന്റെ വ്യാപ്തിയെ നിര്‍വ്വചിച്ചിരിക്കുന്നതിനും പുറത്താണ് അതിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്ന കാര്യം.

ആദായ നികുതി റിട്ടേണ്‍സുമായും പാനുമായും ബന്ധിപ്പിക്കപ്പെട്ട ആധാറുമായി വോട്ടര്‍ ഐഡി കാര്‍ഡ് ബന്ധിപ്പിച്ചാല്‍ അത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ തരം തിരിക്കുകയും അവരുടെ രൂപരേഖയുണ്ടാക്കുകയും ചെയ്യാനാകും. അതുപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാഗ്ദാനങ്ങള്‍ ലക്ഷ്യം വെക്കാനാകും, വരുമാനത്തിന്റേയും വര്‍ഗ്ഗത്തിന്റേയും അടിസ്ഥാനത്തില്‍ പൌരന്‍മാരിലെത്തിച്ചേരാനും പ്രവര്‍ത്തന തന്ത്രങ്ങള്‍ പാകപ്പെടുത്താനുമാകും. അത്തരത്തില്‍ ഡാറ്റ ബന്ധിപ്പിക്കുന്നത് നിയോജക മണ്ഡലങ്ങളെ തീരുമാനിക്കുന്നതില്‍ ദുരുപരയോഗം ചെയ്യപ്പെടാം എന്ന ഭയമുണ്ട്. അധികാരത്തിലുള്ള പാര്‍ട്ടികള്‍ക്ക് അത്തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത് പല രീതിയില്‍ അവര്‍ക്ക് ദുരുപയോഗം ചെയ്യാനാവും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2015 ല്‍ ബന്ധിപ്പിക്കാന്‍ തുടങ്ങിയത് സുപ്രീം കോടതി സ്റ്റേ ചെയ്തതിനാല്‍ഡ നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ നശിപ്പിക്കുന്നതിനാല്‍ അത്തരത്തിലുള്ള നീക്കങ്ങളെ ഇല്ലാതാക്കണം.

— സ്രോതസ്സ് deccanherald.com | Oct 15 2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ