ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്‍ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില്‍ Unique Identification Authority പറഞ്ഞു.

മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല്‍ റിട്ട് പെറ്റിഷനില്‍ Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni ക്ക് UIDAIയുടെ മുംബേ Deputy Director ആയ Bhalchandra Vishnu Jichkar കൊടുത്ത വിവരം ആണ് അത്.

ഔറംഗാബാദ് ബഞ്ചിന്റെ ജസ്റ്റീസ് VK Jadhav ആണ് പെറ്റിഷന്‍ കേട്ടത്. കൊല ചെയ്യപ്പെട്ടിരിക്കാം എന്ന് കരുതുന്ന മരിച്ച ഒരു സ്ത്രീയെ തിരിച്ചറിയാനായി അവരുടെ വിരലടയാളം ആധാര്‍ ഡാറ്റാബേസില്‍ പരിശോധിക്കണം എന്ന ഒരു ആവശ്യവുമായി ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് കേസ് കൊടുത്തിരിക്കുന്നത്.

2016 ലെ Aadhaar (Targeted Delivery of Financial and other Subsidies, benefits and services) Act ന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഔറംഗാബാദ് സെഷന്‍സ് കോടയില്‍ ഒരു അപേക്ഷ കൊടുത്തു. ആ അപേക്ഷ ഒഴിവാക്കപ്പെടുകയും ഒരു പരിഹാരവും കിട്ടാതാകുകയും ചെയ്തു.

ആധാര്‍ അധികാരികള്‍ക്കെതിരായ വിരുദ്ധ നിയമ വ്യവഹാരത്തിന്റെ രൂപത്തിലല്ല അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ കൊടുത്തത് എന്ന് Additional PP VM Kagne ബോധിപ്പിച്ചു. പകരം ശവശരീരം തിരിച്ചറിയുന്നതില്‍ ആധാര്‍ അധികാരികളില്‍ നിന്ന് സഹായം ലഭിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. കാരണം ആ ശവശരീരം തിരിച്ചറിയാനായി ആരും മുന്നോട്ട് വന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ നിസഹായവസ്ഥയിലാരുന്നുവെന്നന് Kagne പറഞ്ഞു.

ആധാറിന് കൊടുത്ത വിരലടയാളത്തിന്റെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ അതില്‍ സംഭരിച്ചിരിക്കുന്ന വിവരങ്ങള്‍ താരതമ്യം ചെയ്യുന്നത് ഒരിക്കലും സാദ്ധ്യമല്ല എന്ന് കോടതിയില്‍ സന്നിഹിതനായിരുന്ന ഡപ്യൂട്ടി ഡയറക്റ്ററുടെ ഉത്തരവുകള്‍ പ്രകാരം Kulkarni സമര്‍പ്പിച്ചു. രാജ്യത്ത് ഇപ്പോള്‍ 122 കോടി ആധാര്‍ നമ്പര്‍ ഉടമകളുണ്ട്. ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളത്തിന്റെ ചേര്‍ച്ച നോക്കാന്‍ UIDAIയുടെ സാങ്കേതികവിദ്യാ architecture അനുവദിക്കുന്നില്ല എന്ന് Kulkarni സമര്‍പ്പിച്ചു. [അതായത് കുറ്റവാളി കുറ്റം ചെയ്ത ശേഷം തന്റെ ആധാര്‍ നമ്പരും അവിടെ എഴുതി വെക്കണം!] അന്വേഷണ ഉദ്യോഗസ്ഥനെ സഹായിക്കാന്‍ UIDAI സന്നദ്ധമാണെന്നും എന്നാല്‍ ആധാര്‍ നമ്പര്‍ കൊടുക്കാതെ അവര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ വിരലടയാളത്തിന്റെ ചേര്‍ച്ച നോക്കല്‍ സംവിധാനം അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യവാങ്‌മൂലത്തില്‍ ഡപ്യൂട്ടി ഡയറക്റ്റര്‍ പ്രസ്താവിച്ചു –

“ഇത് ആവര്‍ത്തിച്ച്‌ ഊന്നിപ്പറയുകയാണ് – കൃഷ്ണമണി സ്കാന്‍, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ ഫോറന്‍സിക് ലക്ഷ്യത്തിന് ഉപയോഗകരമായ രീതിയില്‍ എതിര്‍കക്ഷി ശേഖരിക്കുന്നില്ല. അതുകൊണ്ട് ആധാര്‍ ഡാറ്റാബേസ് തെരയുന്നത് 1:N എന്ന് വിളിക്കുന്ന ചേര്‍ച്ചയാകും നല്‍‍കുക. അത് സാങ്കേതികമായി പ്രായോഗികമല്ല.”

ആധാര്‍ നമ്പര്‍ കൊടുക്കാതെ വരലടയാള ചേര്‍ച്ച നോക്കുന്നത് സാദ്ധ്യമല്ല എന്ന് മാത്രമല്ല, സംവിധാനം അങ്ങനെ പ്രതികരിക്കുകയുമില്ല എന്ന് കോടതി പ്രഖ്യാപിച്ചു. അങ്ങനെ ആ പെറ്റീഷന്‍ തള്ളിക്കളഞ്ഞു.

— സ്രോതസ്സ് livelaw.in | Nitish Kashyap | Oct 31, 2018

അപ്പോള്‍ വെറും വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട് പോയ കുട്ടികളെ കണ്ടെത്തി എന്നത് മറ്റൊരു ആധാര്‍ തട്ടിപ്പാണോ?
ബോംബേ ഹൈക്കോടതിയില്‍ UIDAI പറയുന്നു: 122 കോടി ആധാര്‍ ഉപയോക്താക്കളുണ്ട്. ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല.

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )