സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷി, ടലഹാസിയില്‍ രണ്ട് പേരെ കൊല്ലുകയും 5 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു

ഫ്ലോറിഡയില്‍ ഒരു തീവൃ വലതുപക്ഷ തീവൃവാദിയും സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷിയായ ഒരാള്‍ Tallahassee യിലെ യോഗ കേന്ദ്രത്തില്‍ രണ്ട് സ്ത്രീകളെ വെടിവെച്ച് കൊന്നു. 5 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ ഗുരുതരമായ സ്ഥിതിയിലാണ്. അതില്‍ ഒരാള്‍ക്ക് 9 പ്രാവശ്യം വെടിയേറ്റു. വെടിവെച്ച ശേഷം തീവൃവാദി സ്വയം വെടിവെച്ചു. 40 വയസ് പ്രായമായ Scott Beierle സ്ത്രീകളേയും കറുത്തവരേയും കുടിയേറ്റക്കാരേയും ഓണ്‍ലൈന്‍ വീഡിയോയും പാട്ടുകളും വഴി ആക്രമിക്കുന്നതിന്റെ കുറ്റകരമായ ചരിത്രമുള്ളയാളാണ്. സ്ത്രീകളെ ശല്യം ചെയ്യുന്നതിന്റെ പേരില്‍ ഇയാളെ മുമ്പ് അന്വേഷണം നടത്തുകയും രണ്ട് പ്രാവശ്യം അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വെടിവെപ്പിന്റെ ഇരകള്‍ രണ്ടുപേരും Florida State Universityയില്‍ നിന്നുള്ളവരാണ്. 21 വയസുള്ള വിദ്യാര്‍ത്ഥിനി Maura Binkley ഉം 61 വയസുള്ള ഡോക്റ്ററും അദ്ധ്യയനവിഭാഗം അംഗവുമായ Nancy Van Vessem. ഫെബ്രുവരിയിലെ പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലക്ക് ശേഷം, Parkland അതിജീവിച്ചവരും അവരുടെ കുടുംബങ്ങളും തോക്ക് നിയമം പരിഷ്കരിക്കുന്നതിന് വേണ്ടി ജനപ്രതിനിധികളെ കാണാന്‍ ഫ്ലോറിഡയില്‍ വന്നതിന്റെ കൂട്ടത്തില്‍ വന്നതാണ് Maura Binkley.

— സ്രോതസ്സ് democracynow.org | Nov 05, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ