Workers’ Party (PT) യുടെ സ്ഥാനാര്‍ത്ഥി Manuela D’Avilaയെ ലക്ഷ്യംവെച്ചുകൊണ്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 38 അകൌണ്ടുകള്‍ നശിപ്പിക്കാന്‍ ഫേസ്‌ബുക്കിനോട് ബ്രസീലിലെ Electoral Tribunal ഉത്തരവിട്ടു. PTയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി Fernando Haddad യേയും സഹ സ്ഥാനാര്‍ത്ഥിയേയും പിന്‍തുണക്കുന്ന Happy People Again Coalition ന് അനുകൂലമായി കോടതി വിധി പറഞ്ഞതിനെതുടര്‍ന്ന് ആ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്തു. D’Avila യെ ആക്രമിക്കുന്ന ഒരു വീഡിയോ നശിപ്പിക്കണമെന്ന് മുമ്പൊരു വിധിയുണ്ടായിരുന്നുവെങ്കിലും ഉപയോക്താക്കള്‍ അത്തരം വീഡിയോകള്‍ തുടര്‍ന്നും നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു.
— സ്രോതസ്സ് telesurenglish.net | 16 Oct 2018
കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് തടയിടാന്‍ ആളുകള്‍ക്ക് കോടതി കയറണം. എന്നാല്‍ സത്യമായ വാര്‍ത്ത കൊടുക്കുന്ന ഉത്തരവാദിത്തമുള്ള ആളുകളുടെ അകൌണ്ടുകള്‍ ഫേസ്‌ബുക്ക് സ്വയം നശിപ്പിക്കും. കള്ളം പറയാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. താങ്കള്‍ മാന്യനായ വ്യക്തിയാണെങ്കില്‍ സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.