അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി

നദിയെ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ അതിനെ കൂടുതല്‍ മെരുങ്ങാത്തതായി എന്ന് മിസിസിപ്പി നദിയില്‍ നിന്ന് 150 കിലോമീറ്ററിനകത്ത് താമസിക്കുന്ന ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തുടങ്ങി ആരും നിങ്ങളോട് പറയും. ബോധോദയത്തെക്കാളേറെ, 18ആം നൂറ്റാണ്ടിലെ നദിനിരപ്പ് മാപിനികളുടേയും discharge stations ന്റേയും ചരിത്രത്തെക്കാളേറെ, എഴുത്തുകളുടേയും നാടോടി ഓര്‍മ്മകളേക്കാളും ഒക്കെ ശാസ്ത്രജ്ഞരിഷ്ടപ്പെടുന്നത് മറ്റൊന്നാണ്. അവര്‍ തെളിവുകളെ ഇഷ്ടപ്പെടുന്നു.

ഭാഗ്യവശാല്‍ നദികള്‍ അവയുടെ ചരിത്രം ഭൂപ്രദേശത്തില്‍ മുദ്രണം ചെയ്യും. അതുകൊണ്ടാണ് Northeastern University യിലെ ഒരു ഭൌമശാസ്ത്രജ്ഞനായ Samuel Muñoz ബോട്ടില്‍ 500 വര്‍ഷം പഴക്കമുള്ള oxbow തടാകത്തിലെ ചെളിയിലേക്ക് 30 അടി നീളമുള്ള അലൂമനീയം പൈപ്പ് താഴ്ത്തിക്കൊണ്ട് പോകുന്നത്. ആ ചെളിയെടുത്ത് പരിശോധിച്ചാല്‍ മറന്ന് പോയ വെള്ളപ്പൊക്കത്തിന്റെ സമയബന്ധിതമായ പാളികള്‍ കണ്ടെത്താനാകും എന്ന് Muñoz ഉം കൂട്ടരും കരുതുന്നു. നദിയുടെ അസ്ഥിരത ഫോസില്‍ രേഖയായി മാറുന്നത് ശിലയാകല്‍ വഴിയല്ല. പകരം അനുമാനം വഴിയാണ്.

അടിസ്ഥാനപരമായി മിസിസിപ്പി meanders. ചിലപ്പോള്‍ നദി കൂടുതല്‍ വളഞ്ഞ് മുനമ്പിനെ മുറിച്ച് കടന്ന് പോകും. പ്രധാന channelനോട് ചേര്‍ന്നുള്ള ജലത്തിന്റെ ആ parenthesis ഒരു oxbow ആണ്. വെള്ളപ്പൊക്കത്തില്‍ ജലം എക്കലിന്റെ കൂട്ടത്തെ oxbow യിലേക്ക് വ്യാപിപ്പിക്കുന്നു. പിന്നീട് പ്രളയ ജലം പിന്‍വാങ്ങും. അപ്പോളും ഒരു പാളി എക്കല്‍ oxbow ന്റെ അടിയിലേക്ക് താഴും. അത് അവിടെ നിലനില്‍ക്കും.

Woods Hole, Massachusetts മുതല്‍ മൂന്ന് oxbows വരെയുള്ള വഴിയില്‍ Muñoz ന്റെ സംഘം അവരുടെ ബോട്ട് humped. മൂന്ന് oxbows ല്‍ ഒന്ന് 1500 മുതല്‍ക്കും, രണ്ടാമത്തേത് 1722 മുതല്‍ക്കും, മൂന്നാമത്തേത് 1776 മുതല്‍ക്കും രൂപപ്പെട്ടതാണ്. ഒരു concrete mixer ഉപയോഗിച്ച് പൈപ്പ് തടാകത്തിന്റെ അടിത്തട്ടിലേക്ക് ഇടിച്ച് കയറ്റി. “അത് വളരെ ശക്തിയായി വിറക്കുന്നു. 100-200 കിലോ ഭാരത്തില്‍ ചെളി നിങ്ങള്‍ക്ക് കിട്ടും,” Muñoz പറയുന്നു.

cores എന്നത് സമയത്തിന്റെ ഒരു മാപ്പാണ്. ഇന്നത്തേതാകും ഏറ്റവും മുകളില്‍. oxbowയുടെ ജന്മദിനമാകും ഏറ്റവും അടിയില്‍. അതിനിടക്ക്: ആണവവികരണമുള്ള സീഷിയം-137 ന്റെ കൂടിയ സാന്ദ്രത 1963 നെ സൂചിപ്പിക്കുന്നു. അന്ന് മുതലാണ് മനുഷ്യര്‍ അണുബോംബുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയത്. എപ്പോഴാണ് അവസാനം ഒരു പാളി സൂര്യപ്രകാശമേറ്റത്, $320 കോടി ഡോളറിന്റെ നാശമുണ്ടായ 2011 ലേത് പോലുള്ള മഹത്തായ വെള്ളപ്പൊക്കങ്ങള്‍, US Coast Guard ഇന്നുവരെ ചെയ്തതിലേക്കും ഏറ്റവും വിലയ പക്ഷാപ്രവര്‍ത്തനം നടത്തിയ 1937, തുടങ്ങിയുടെ കാലഗണനക്ക് optically stimulated luminescence എന്ന സാങ്കേതിക വിദ്യയുപയോഗിച്ചു.

വെള്ളപ്പൊക്കത്തിന്റെ പാളികളുടെ വിശേഷലക്ഷണങ്ങളുടെ പ്രധാന ഭാഗം അവയെക്കുറിച്ചുള്ള സംഖ്യകള്‍ കിട്ടുന്നുവെങ്കിലും അതിന്റെ വലിപ്പത്തെക്കുറിച്ച് പറയാനാവുന്നില്ല. അവര്‍ക്ക് 1851, 1543, തുടങ്ങിയവയൊക്കെ കിട്ടി.

പിന്നീട് Muñoz ന്റെ സംഘം മറ്റൊരു രേഖയുമായി താരതമ്യം ചെയ്തു: മര വലയങ്ങള്‍. ഒരു ഓക്ക് മരത്തെ കുറച്ച് ആഴ്ചകളിലേക്ക് വെള്ളത്തില്‍ മുക്കിയാല്‍ ആ വര്‍ഷത്തെ വളര്‍ച്ചാ വലയത്തില്‍ സെല്ലുലാര്‍ തലത്തിലെ നാശം കാണിക്കും. മിസിസിപ്പിയിലെ വെള്ളപ്പൊക്ക തലത്തില്‍ അവര്‍ ചത്തതും ജീവിച്ചിരിക്കുന്നതുമായ മരങ്ങളില്‍ നിന്ന് കാമ്പിന്റെ സാമ്പിളുകളെടുത്തു. ഏറ്റവും പഴയത് 1600കളിലേത് വരെയുണ്ട്. വലയത്തിന്റെ നാശത്തെ താരതമ്യം ചെയ്തു. പൂര്‍ണ്ണായും സമാനമായിരുന്നില്ലെങ്കിലും കുറച്ച് സാമ്യം ഉണ്ടായിരുന്നു. ആര്‍ക്കും ഒരു കൃത്യതയുമില്ലാത്ത വെള്ളപ്പൊക്കങ്ങളെ അവര്‍ കാണുകയായിരുന്നു. മിസിസിപ്പി നദിയിലെ രണ്ട് നൂറ്റാണ്ടുകളിലെ വെള്ളപ്പൊക്കത്തിന്റെ രേഖകള്‍ Muñoz ന്റെ സംഘം കണ്ടെത്തി. Nature ജേണലില്‍ അവര്‍ തങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി.

ഇവിടെ മുതലാണ് രസകരമായ കാര്യങ്ങള്‍ തുടങ്ങുന്നത്. meteorological ഡാറ്റയുമായി Muñoz ന്റെ സംഘം വെള്ളപ്പൊക്കത്തെ താരതമ്യം ചെയ്തു. കാലാവസ്ഥയും വെള്ളപ്പൊക്കവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. സമുദ്രത്തിന്റെ താപനിലാ വ്യത്യാസത്തെ അവര്‍ പ്രത്യേകിച്ച് ശ്രദ്ധിച്ചു – Pacific and Atlantic Multidecadal Oscillation നിലെ എല്‍ നിനോ സംഭവങ്ങളെക്കുറിച്ച്. കഴിഞ്ഞ ശതാബ്ദത്തില്‍ നദിയില്‍ എത്രപ്രാവശ്യം വെള്ളപ്പൊക്കമുണ്ടാകുന്നു എന്നതും വെള്ളപ്പൊക്കം എത്രമാത്രം വലുതാണെന്നതും വ്യക്തമായി വര്‍ദ്ധിക്കുന്നു. കാലാവസ്ഥയില്‍ നടക്കുന്ന എന്തോ ഒന്നാണ് ഇതിന് പിന്നില്‍. അതായത്, കൂടുതല്‍ എല്‍ നിനോ നടന്നാല്‍ കൂടുതല്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നു.

അപ്പോള്‍ കാലാവസ്ഥാ മാറ്റമാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നത്? ഓ വളരെ എളുപ്പം. വെള്ളപ്പൊക്കത്തിന്റെ രേഖകളുള്ള ഈ കാലകഘട്ടം മൊത്തം അടിസ്ഥാനമാക്കി Muñoz ന്റെ സംഘം ഒരു statistical മാതൃക പ്രവര്‍ത്തിപ്പിച്ചു. കാലാവസ്ഥാ മാറ്റവുമായി മാത്രം കാരണം വെള്ളപ്പൊക്കം എത്രമാത്രം വഷളായി എന്ന് കണ്ടെത്താന്‍ ശ്രമിച്ചു. “വെള്ളപ്പൊക്കം എത്രമാത്രം വലുതാകുന്നു എന്നതില്‍ അത് വരുന്നത് 5% പോലെ ചെറിയ ഒരു വര്‍ദ്ധനവ്. പക്ഷേ അതല്ല എല്ലാ വര്‍ദ്ധനവും ,” Muñoz പറയുന്നു.

മൊത്തം പ്രളയ അപകട സാദ്ധ്യത 20% വര്‍ദ്ധിച്ചു. എന്നാല്‍ മിസിസിപ്പിയില്‍ മനുഷ്യന്‍ നടത്തിയ എഞ്ജിനീയറിങ്ങില്‍ നിന്നാണ് ആ അപകട സാദ്ധ്യതയുടെ 75% ഉം വരുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അത് നമ്മുടെ തെറ്റാണ്.

പ്രത്യേകിച്ച് 1927 ലെ വിനാശകരമായ പ്രളയം. 637,000 ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു. 1,000 ഓളം ആളുകള്‍ കൊല്ലപ്പെട്ടു. $1400 കോടി ഡോളര്‍ (വിലക്കയറ്റം ഉള്‍പ്പെടുത്തയത്)നാശനഷ്ടമുണ്ടായി. വ്യവസായങ്ങളും, ഫാമുകളും, വാണിജ്യവും ഒക്കെ സംരക്ഷിക്കാന്‍ US Army Corps of Engineers നിയോഗിച്ച് പ്രകൃതിക്കെതിരെ യുദ്ധം നടത്തി. മിസിസിപ്പിയുടെ infrastructure—channelization, dredging, മുകളിലുള്ള അണക്കെട്ടുകള്‍, താഴെയുള്ള levees, കരയിലെ കോണ്‍ക്രീറ്റ് mats, വാതിലുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം സര്‍ക്കാര്‍ തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ മുന്നറീപ്പ് കൊടുക്കാന്‍ ശ്രമിച്ചതാണ്.

“അതെല്ലാം പ്രളയത്തില്‍ ഒഴുകുന്ന വെള്ളത്തിന്റെ അളവും വെള്ളത്തിന്റെ വേഗതയും വര്‍ദ്ധിപ്പിക്കുന്നു. കാലാവസ്ഥ മാത്രം കൊണ്ട് നമുക്ക് ഈ വര്‍ദ്ധനവിനെ വിശദീകരിക്കാനാവില്ല. എന്നാല്‍ മനുഷ്യപ്രവര്‍ത്തനം നദിയില്‍ അധികമില്ലായിരുന്ന ഒരു കാലത്തേക്ക് ആദ്യമായി നമുക്ക് പിന്‍പോട്ട് പോകാനാകുന്നു. ഇന്നത്തെ നദിയുടെ സ്വഭാവം സാധാരണമല്ല,” Muñoz പറയുന്നു.

prelapsarian മിസിസിപ്പിയെ പോലും നോക്കൂ. അധികം മാറ്റം വന്നിട്ടില്ല. പ്രളയ നിയന്ത്രണം നിയന്ത്രണാതീതമായ പ്രളയത്തിന് കാരണമാകും എന്ന മുന്നറീപ്പിന് കുറഞ്ഞത് 1852 നോളം പഴക്കമുണ്ട്. അന്ന് കോണ്‍ഗ്രസിന് കൊടുത്ത ഒരു റിപ്പോര്‍ട്ടില്‍ ഈ ആശയം മൊത്തം വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് എഞ്ജിനീയര്‍ Charles Ellet മുന്നറീപ്പ് നല്‍കി. എന്നിട്ടും US Army Corps of Engineers’ ന്റെ Mississippi River and Tributaries Project ശതകോടിക്കണക്കിന് ഡോളര്‍ ഫലത്തോടെ പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചു.

Muñozന്റെ inferential ഡാറ്റാസെറ്റ് എല്ലാ നദി ഗവേഷകരേയും ബോദ്ധ്യപ്പെടുത്തുകയില്ല. Muñoz ന്റെ കണികാ-വലിപ്പത്തിലെ മരവലയ കോശ ജീവശാസ്ത്രവും അതിന്റെ പരസ്പരബന്ധവും താന്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല എന്ന് St. Louis ല്‍ പ്രവര്‍ത്തിക്കുന്ന Washington University യിലെ ഒരു ഹൈഡ്രോളജിസ്റ്റ് ആയ Bob Criss പറയുന്നു. “അത് ഒരു കൂട്ടം മന്ത്രവാദവും ശബ്ദശകലവുമാണ്. അദ്ദേഹത്തിന്റെ ഉപസംഹാരത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷേ അത് ദൃഢമാണെന്ന് ഞാന്‍ കരുതുന്നില്ല.”

Criss തീര്‍ച്ചയായും എഞ്ജിനീയറിങ് വെള്ളപ്പൊക്കത്തെ വഷളാക്കി എന്ന ആശയത്തിന് വിശ്വാസ്യത നല്‍കുന്നില്ല. നേരെയുള്ള സംഖ്യകളായ stage measurement (നദിയുടെ പൊക്കം) അത് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഉയരത്തിലെ നദി പ്രളയനിരോധന മണല്‍ത്തിട്ട കൂടുതല്‍ ജലം താഴേക്കൊഴുക്കുന്നു. Revetments ആ ജലത്തിന് കൂടുതല്‍ വേഗത കൊടുക്കുന്നു. നിയന്ത്രണമില്ലാത്തപ്പോള്‍ വെള്ളപ്പൊക്ക ജലം സാവധാനം വ്യാപിക്കുന്നതിന് പകരം പരാജയപ്പെടുന്ന പ്രളയനിരോധന മണല്‍ത്തിട്ടയില്‍ നിന്ന് ഒറ്റയടിക്ക് വരുന്ന അത് ജനവാസ കേന്ദ്രങ്ങളെ നശിപ്പിക്കുന്ന ചെറു സുനാമികളായി മാറുന്നു.

“അതാണ് 160 വര്‍ഷം മുമ്പ് Charles Ellet പറഞ്ഞത്. Army Corps ന്റെ പ്രശ്നമാണിത്. അതൊരു സംരക്ഷണ തട്ടിപ്പ് സംഘം പോലെയാണ്. അവര്‍ നദിയെ ഞെരുക്കുന്നു, കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നു. പിന്നെ പറയും, ‘ഓ, നിങ്ങളെ ഞങ്ങള്‍ സഹായിക്കാം, നിങ്ങള്‍ക്ക് കൂടുതല്‍ സഹായം വേണം, വെള്ളപ്പൊക്കം കൂടുതല്‍ മോശമാകാന്‍ പോകുകയാണ്,’” ക്രിസ് പറയുന്നു.

Muñoz ന്റെ കണക്കെടുപ്പിനോട് നീതിപുലര്‍ത്തിക്കൊണ്ട് പറയട്ടേ, മിസിസിപ്പിയുടെ paleoflood hydrology അത്ര എളുപ്പമല്ല. (അതുകൊണ്ട് pontoon boats). അമേരിക്കയുടെ തെക്ക് പടിഞ്ഞാറുള്ള നദികള്‍ bedrock ലൂടെയും canyons ലൂടെയും ആണ് ഒഴുകുന്നത്. അവ ധാരാളം തെളിവുകള്‍ – sediments ഉം മറ്റ് കാര്യങ്ങളും ഉപേക്ഷിക്കുന്നു. അത് ഗവേഷകര്‍ക്ക് എളുപ്പം ഉല്‍ഖനനം നടത്താം. University of Arizonaയിലെ Victor Baker പോലുള്ള paleohydrologists ന് കൊളറാഡോ നദിയുടെ 2,000 വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റെ രേഖകളും അരിസോണയില്‍ നദീ സംവിധാനത്തിലെ 5,000 വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റെ രേഖകളും കൊണ്ടുവരാനായത്. ( കാലാവസ്ഥാ മാറ്റത്തോടെ ആ വെള്ളപ്പൊക്കങ്ങള്‍ നിയന്ത്രിക്കുന്ന ശ്രമം കൂടുതല്‍ വഷളായി എന്ന് അറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തില്ലായിരിക്കും.)

Muñoz കൊണ്ടുവന്ന ആശയത്തെ Baker സമ്മതിക്കുന്നു. “മണല്‍ത്തിട്ടകള്‍(Levees) ചെറിയ വെള്ളപ്പൊക്കത്തിനെതിരായ സംരക്ഷണം നല്‍കും. മണല്‍ത്തിട്ടയുടെ ശേഷിയേക്കാള്‍ കൂടിയ വലിയ ഒരു വെള്ളപ്പൊക്കം വന്നാല്‍ മണല്‍ത്തിട്ട അതിനെ വലുതാക്കും,” അദ്ദേഹം പറയുന്നു. ആളുകള്‍ ഓര്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ വലിയ വെള്ളപ്പൊക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഭൂപ്രദേശം അത് രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യര്‍ ആ രേഖകള്‍ പിറകോട്ട് ഓടിച്ച് നോക്കി പാഠം പഠിച്ചാല്‍ ചിലപ്പോള്‍ നമുക്ക് വെള്ളം ഇനിയും വരുമ്പോള്‍ തയ്യാറായി ഇരിക്കാന്‍ പുതിയ വഴികള്‍ കിട്ടും.

— സ്രോതസ്സ് wired.com | Adam Rogers | 04.04.18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )