പ്രദേശിക ജനങ്ങളുടെ വലിയ എതിര്‍പ്പിന് തിരികൊടുത്ത, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറീപ്പിനിടക്കും ഫൂകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള 10.9 ലക്ഷം ടണ്‍ ജലം കടലിലേക്ക് ഒഴുക്കിക്കളയാന്‍ ജപ്പാനിലെ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ആണവവികിരണ തോത് പരിധിക്കും മുകളിലാണെന്നതിന്റെ തെളിവുണ്ടായിട്ട് കൂടിയും ആണ് ഇത്. ട്രിഷ്യത്തിന്റെ സുരക്ഷിതമായ നില പോലും മനുഷ്യര്‍ക്കും കടല്‍ ജീവികള്‍ക്കും ദോഷകരമാണെന്ന് ഗ്രീന്‍പീസിന്റെ Shaun Burnie പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.