Dhruv Rathee
ആദ്യം പണം കൊടുത്തുണ്ടാക്കുന്ന ട്വിറ്റര്‍ ട്രന്റുകളെക്കുറിച്ച് നോക്കാം. ആളുകള്‍ ചെയ്യുന്ന ഓരോ ട്വീറ്റിനും അവര്‍ പണം കൊടുക്കുന്നു. അത് BJP പിന്‍തുണക്കുന്നവരും അവരുടെ സന്നദ്ധ പ്രവര്‍ത്തകരും ആകാം എന്നാവും താങ്കള്‍ കരുതുന്നത്.
എന്നാല്‍ അങ്ങനെയല്ല അത്. PR കമ്പനികള്‍ക്ക് പണം കൊടുക്കുത്താണ് BJP IT cell പരിപാടികള്‍ നടത്തുന്നത്. PR കമ്പനികള്‍ക്ക് വേണ്ടി ജോലിചെയ്യുന്ന ജോലിക്കാരെ Influencers എന്നാണ് വിളിക്കുന്നത്. ഓരോ Influencers നും എപ്പോഴാണ് എന്താണ് ട്വീറ്റ് ചെയ്യേണ്ടതെന്നതിന്റെ വിവരം ഇമെയില്‍ ആയി കൊടുക്കും. ഓരോ ട്വിറ്റര്‍ പരിപാടിയിലും ഓരോ influencerക്ക് 50-70 രൂപാ വീതം കൊടുക്കുന്നു. എന്റെ കൈവശം അത്തരത്തിലുള്ള ചില ഇമെയിലുകളുണ്ട്. നോക്കൂ. ഈ ഇമെയിലുകള്‍ നോക്കു.അതില്‍ ട്വീറ്റ് ചെയ്യേണ്ട സമയം ഹാഷ്ടാഗ് എന്നിവ കൊടുത്തിരിക്കുന്നു. ഇവര്‍ സാമ്പിള്‍ ട്വീറ്റുകളും കൊടുത്തിട്ടുണ്ട്. അതിന്റെ വിലയും കൊടുത്തിട്ടുണ്ട്. ഇത്ര ട്വീറ്റ് ചെയ്താല്‍ ഇത്രയും പൈസ കിട്ടുമെന്നും കൊടുത്തിരിക്കുന്നു.
ഇത് കോര്‍പ്പറേറ്റ് കമ്പനി സുഹൃത്തുക്കളായ അദാനിക്കൊക്കെ വേണ്ടി ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളും PR കമ്പനികളെ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ പണം വാങ്ങുന്ന ചില influencers ന്റെ ട്വിറ്റര്‍ അകൌണ്ടുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതാണ് അവരുടെ പേരുകള്‍. ഇവരുടെ ട്വിറ്ററകൌണ്ടുകള്‍ താങ്കള്‍ നോക്കുകയാണെങ്കില്‍ താങ്കള്‍ക്കത് സ്വയം മനസിലാകും.
ഇവരെ തിരിച്ചറിയാനുള്ള ഒരു വഴി അവരുടെ എല്ലാ ട്വീറ്റുകളും ഏതെങ്കിലും ട്രന്റാകുന്ന ഹാഷ് ടാഗിലായിരിക്കും എന്നതാണ്. കൃത്യമായ സമയ പരിധിയിലാവും അതുണ്ടാകുക. വിവിധ വിഷയയങ്ങളിലാകും അവര്‍ ട്വീറ്റ് ചെയ്യുന്നത്. ഈ ഹാഷ് ടാഗുകള്‍ കൊടുത്തിരിക്കുന്നത് BJP പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളോ ചില കോര്‍പ്പറേറ്റ് കമ്പനികളോ ആണ്.
ആ ഇമെയിലുകളയച്ച അകൌണ്ട് ഇതാണ്. ഈ ട്വിറ്റര്‍ അകൌണ്ട് ഒരു പെണ്‍കുട്ടിയാണ് നടത്തുന്നത്. അവരുടെ വിവരണത്തില്‍ സ്വയം എഴുതിയിരിക്കന്നത് അവര്‍ influencers ആണെന്നതാണെന്നും അവര്‍ മാര്‍ക്കറ്റിങ് പരിപാടി സ്വയം നടത്തുന്നു എന്നുമാണ്. ഈ അകൌണ്ടുകളില്‍ നിന്നുള്ള ട്വീറ്റുകള്‍ നോക്കൂ. അവ എല്ലാം പണം വാങ്ങി ചെയ്തതാണെന്ന് കാണുമ്പോള്‍ തന്നെ വ്യക്തമാകും.
BJP IT Cell നെക്കുറിച്ചുള്ള മറ്റൊരു കാര്യം ഫോട്ടോഷോപ്പാണ്. അവര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഉപകരണമാണിത്. ഒരു സമയത്ത് ജീവിതത്തെക്കാള്‍ വലുതാണ് തങ്ങളെന്ന് വരുത്തിത്തീര്‍ക്കുന്ന ബാലിശമായ ഫോട്ടോഷോപ്പ് അവര്‍ പങ്ക് വെക്കുമ്പോള്‍, ഉദാഹരണത്തിന് വെള്ളച്ചാട്ടത്തിലെ മോഡി. ധാരാളം വിഢികളായ മനുഷ്യര്‍ അതെല്ലാം വിശ്വസിക്കുന്നു.
പ്രശസ്തരായ ആള്‍ക്കാരുടെ പേരില്‍ അവര്‍ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കള്ള വാചകങ്ങള്‍ അവര്‍ പ്രചരിപ്പിക്കുന്നു. ചിലപ്പോള്‍ സ്വയം പുകഴ്ത്തും. ചിലപ്പോള്‍ മറ്റ് പാര്‍ട്ടികളെക്കുറിച്ച് അപവാദം പരത്തുന്നു.
ഇവിടെ നോക്കൂ AAP ന്റെ പ്രവര്‍ത്തകനെ BJP ഗുണ്ടകള് മര്‍ദ്ദിച്ചു. ആ പ്രവര്‍ത്തനില്‍ നിന്ന് ചോരയൊലിച്ച് വരുന്നു. IT cell ആ ചിത്രം പങ്ക് വെച്ചിട്ട് അത് BJPയുടെ പ്രവര്‍ത്തകനാണെന്നും അയാളെ AAP പ്രവര്‍ത്തകനാണ് മര്‍ദ്ദിച്ചതെന്നും പറയുന്നു. അവര്‍ അതേ കാര്യം വീഡിയോയിലും പറയുന്നുണ്ട്. വ്യത്യസ്ഥ ക്ലിപ്പുകളില്‍ നിന്നുള്ള വീഡിയോയും ഓഡിയോയും കൂട്ടിച്ചേര്‍ത്ത് അവര്‍ക്ക് വേണ്ടത് അവര്‍ കാണിക്കും. ഈ രീതിയില്‍ ആണ് അവര്‍ അവരുടെ പ്രചാരവേല പ്രചരിപ്പിക്കുന്നത്.
ഈ കാര്യം വളരെ ഗൌരവകരമായി മാറിയതിനാല്‍ 2004 ല്‍ BJP IT cell സ്ഥാപിച്ച അതിന്റെ സ്ഥാപകന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. Prodyut Bora പറയുന്നു, “പാര്‍ട്ടിക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. എങ്ങനേയും വിജയിക്കുക എന്ന ലക്ഷ്യം പാര്‍ട്ടിയുടെ ധര്‍മ്മചിന്തയെ നശിപ്പിച്ചു. 2004 ല്‍ ഞാന്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇത്.’ ഇപ്പോള്‍ Amit Malviya ആണ് BJP IT Cell ന്റെ തലവന്‍. അയാളുടെ താഴെ, ഈ കള്ളങ്ങളെല്ലാം പരത്തുന്നു. PR കമ്പനികളെ ജോലിക്കെടുക്കുന്നു. കള്ളം പ്രചരിപ്പിക്കാനുള്ള വളരെ സംഘടിതമായ യന്ത്രമാണ് അവര്‍ക്കുള്ളത്.
Whats app പങ്കുവെക്കലുകള്‍ ഹിന്ദുയിസത്തേയും ദേശീയതയുടെ ആത്മാവിനേയും ലക്ഷ്യം വെക്കുന്നു. അവര്‍ക്ക് ഫേസ്‌ബുക്കില്‍ പണം കൊടുത്ത് വാങ്ങിയ താളുകളുണ്ട്. നിഷ്പക്ഷമാണെന്ന് അവ പറയെന്നുവെങ്കിലും അങ്ങനെയല്ല. ഏതെങ്കിലും കള്ളങ്ങള്‍ വന്നാല്‍ അത് ആദ്യം ഇവര്‍ പങ്കുവെക്കും. ഉദാഹരണത്തിന് frustrated indians, sathia vijay. com, jago bharat. com
അവര്‍ കള്ള വാര്‍ത്തകള്‍ ആസൂത്രിതമായ രീതിയില്‍ പ്രചരിപ്പിക്കുന്നു. ചിലപ്പോള്‍ അവരുടെ പ്രചാരവേലകള്‍ വളരെ വിജയപ്രദമാകും. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കള്ളങ്ങള്‍ വാര്‍ത്തകളെന്ന് കരുതുതി വാര്‍ത്തയായി കൊടുക്കുന്നു. അപ്പോള്‍ സത്യവും കള്ളവും തമ്മിലുള്ള വ്യത്യാസം പറയുക വളരെ വിഷമകരമാകുന്നു. ത്രിപുര ഹൈവേ റിപ്പയര്‍ ചെയ്യാനായി മോഡി രാത്രി 10 മണിക്ക്IAS ഓഫീസറെ വിളിച്ചു എന്ന് അടുത്തകാലത്ത് വന്ന വാര്‍ത്ത പോലുള്ളത്.
ഈ പോസ്റ്റ് ആദ്യം എഴുതിയത് Quoraയില്‍ BJP IT cell അംഗമായ Pushpin Chakarborthy ആണ്. പിന്നീട് അത് BJP Paid പേജുകളില്‍ അത് പങ്കുവെക്കപ്പെട്ടു. പിന്നീട് അത് Zee news, India TV പോലുള്ള BJP paid മാധ്യമ ചാനലുകളില്‍ വന്നു. പിന്നീട് ആ പോസ്റ്റ് എങ്ങനെയോ വൈറലായി ഓരോ ചെറുതും വലുതുമായ മാധ്യമ ചാനലുകള്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.
പക്ഷേ അതില്‍ പറയുന്ന IAS ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും വിസമതിക്കുകയായിരുന്നു. മോഡിയില്‍ നിന്ന് അദ്ദേഹത്തിന് ഒരു ഫോണ്‍ സന്ദേശവും കിട്ടിയില്ല എന്ന് പറഞ്ഞു. വാര്‍ത്ത പരിശോധിക്കാനായി പുഷ്പക്കിനോട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പറഞ്ഞപ്പോള്‍ അത് പ്രോട്ടോക്കോളിന് എതിരായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ തരാന്‍ പറ്റില്ലെന്ന് അയാള്‍ പറഞ്ഞു.
അങ്ങനെയാണ് അവര്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് അപ്പോള്‍ കള്ളവും സത്യവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നതാണ് ചോദ്യം. ഒരു ലളിതമായ വഴിയുണ്ട്.
എവിടെയായാലും നിങ്ങള്‍ വായിക്കുന്ന വാര്‍ത്ത ഒന്ന് ഇന്റര്‍നെറ്റില്‍ തെരയുക. ആ വാര്‍ത്ത 3-4 അംഗീകാരമുള്ള പ്രധാനപ്പെട്ട TOI, HT, Hindu, Indian Express പോലുള്ള പത്രങ്ങളില്‍ വന്നിട്ടുണ്ടെങ്കില്‍ 99% ഉം അത് സത്യമായിരിക്കും. എന്നാല്‍ ആ വാര്‍ത്ത Zee news, India TV, frustrated indians, sathia vijay, hindutva .info പോലുള്ള മാധ്യമങ്ങളില്‍ മാത്രമാണ് വരുന്നതെങ്കില്‍ 99% സമയത്തും അത് കള്ള വാര്‍ത്ത ആകാനാണ് സാദ്ധ്യത.
വില്‍ക്കപ്പെട്ട മാധ്യമ ചാനലുകളും മതിപ്പുള്ളവയും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ഉറപ്പില്ലാത്ത ഒരു വാര്‍ത്തവരുമ്പോള്‍ എല്ലായിപ്പോഴും ആ വാര്‍ത്ത പരിശോധിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണെന്ന് മതിപ്പുള്ള മാധ്യമ ചാനല്‍ പറയും. ഉദാഹരണത്തിന് IAS ഉദ്യോഗസ്ഥന്റെ വാര്‍ത്തയുടെ കാര്യത്തില്‍, അത് ഒരു പരിശോധിക്കപ്പെടാത്ത വാര്‍ത്തയാണെന്ന് Indian Express സൂചിപ്പിച്ചിരുന്നു.
IT Cell നെ പ്രവര്‍ത്തിപ്പിക്കാനായി ആയിരക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം BJP ഉപയോഗിക്കുന്നു എന്ന് ചില ഏജന്‍സികള്‍ കണക്കാക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എത്ര പണം ഉപയോഗിക്കുന്നു, എവിടെ നിന്ന് ഈ പണം വരുന്നു എന്നത് നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല.
കാരണം BJP പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരിക്കലും RTI നിയമത്തിന് കീഴേ വരാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ അവരുടെ സംഭവാന സ്രോതസ്സുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവരുടെ പ്രചാരവേലകളില്‍ നിന്ന് നിങ്ങള്‍ നിങ്ങളെ സ്വയം രക്ഷപെടുത്തണം. ഞാന്‍ പറഞ്ഞ മാധ്യമ ചാനലുകളില്‍ നിന്നും വാര്‍ത്താ വെബ് സൈറ്റുകളില്‍ നിന്നും മാറി നില്‍ക്കുക.
കാണുക – BJPയുടെ മുമ്പത്തെ ഐറ്റി സെല്‍ പ്രവര്‍ത്തകനുമായുള്ള അഭിമുഖം
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.