കഴിഞ്ഞ ദിവസം Nature മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം സംഗ്രഹിക്കുന്നത് 1990കള്‍ക്ക് ശേഷം ആഗോള സമുദ്രങ്ങളെല്ലാം മുമ്പത്തെ കണക്കകളെക്കാള്‍ 60% കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു എന്നാണ്. U.N. Intergovernmental Panel on Climate Change മുമ്പ് കണ്ടെത്തിയത് സമുദ്രങ്ങള്‍ പ്രതിവര്‍ഷം 8 zetajoules ഊര്‍ജ്ജം ആഗിരണം ചെയ്യുന്നു. അത് “8” കഴിഞ്ഞ് 21 പൂജ്യമുള്ള സംഖ്യയാണ്. പുതിയ പഠനം അനുസരിച്ച് അത് 13 zetajoules ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍, International Energy Agencyയുടെ കണക്കനുസരിച്ച് ലോകം മൊത്തമുള്ള ഊര്‍ജ്ജ ഉപഭോഗം പ്രതിവര്‍ഷം 0.5 zetajoule ആണ്.
— സ്രോതസ്സ് scientificamerican.com | Nov 1, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.