ഏകദേശം 300 തൊഴിലാളികളാണ് കൂടുതല്‍ മെച്ചപ്പെട്ട ശമ്പളത്തിനായി കംബോഡിയയിലെ Nike ഫാക്റ്ററിയില്‍ സമരം നടത്തിയത്. അതിന്റെ ഫലമായി അവര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കിട്ടിയ പിരിച്ചുവിടല്‍ കത്തില്‍ സമരത്തില്‍ പങ്കെടുത്തത് കാരണമായി പറഞ്ഞിട്ടുണ്ട് എന്ന് യൂണിയന്‍ പ്രതിനിധി പറഞ്ഞു. മാസ ശമ്പളം $14 ഡോളര്‍ കൂടി (ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് 980 രൂപ) വര്‍ദ്ധിപ്പിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. ഫാക്റ്ററിയിലെ ഭുരിപക്ഷം വരുന്ന 5,000 ജോലിക്കാര്‍ സമരത്തില്‍ പങ്കെടുത്തങ്കിലും മൂന്നാഴ്ചക്ക് ശേഷം മിക്കവരും തിരികെ ജോലിയില്‍ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. കംബോഡിയയിലെ തുണി തൊഴിലാളികള്‍ ഈ വര്‍ഷം നടത്തുന്ന 48 ആമത്തെ സമരമാണ് ഇത്. 2010, 2011 എന്നീ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ സമരം നടക്കുന്നു.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.