തൊഴിലാളികള്‍ക്കും, പരിസ്ഥിതിക്കും, ജനാധിപത്യത്തിനും, മാന്യതക്കും എതിരായി ഒരു ആഗോള യുദ്ധം നടക്കുകയാണ്
മനുഷ്യാവകാശം ഇല്ലാതാക്കിക്കൊണ്ട്, എതിര്‍പ്പിനെ നിശബ്ദമാക്കിക്കൊണ്ട്, അസഹിഷ്ണത വളര്‍ത്തിക്കൊണ്ട് വലതുപക്ഷ വിമതവിഭാഗങ്ങള്‍ ഒരു ശൃംഖല അതിര്‍ത്തികള്‍ കടന്ന് പരക്കുന്നു. ഈ ദേശീയവാദ അന്തര്‍ദേശീയതയെ പരാജയപ്പെടുത്താന്‍ ലളിതമായി പരാജയപ്പെട്ട status quo യിലേക്ക് തിരികെപ്പോകാന്‍ നമുക്കിനി ആകില്ല.
നിയന്ത്രണങ്ങളില്ലാത്ത ആഗോളവല്‍ക്കരണം സമാധാനവും ക്ഷേമവും ആണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അത് നല്‍കിയത് സാമ്പത്തിക തകര്‍ച്ചയും, നിരന്തരമായ യുദ്ധവും, ദുരന്തപരമായ കാലാവസ്ഥാ മാറ്റവും ആണ്. ആഗോള നീതിക്കായി ഒരു പുല്‍വേര് തലത്തിലുള്ള പ്രസ്ഥാനം തുടങ്ങാന്‍ പുരോഗമനകാരികള്‍ക്ക് സമയമായി: ജനാധിപത്യം, ക്ഷേമം, സുസ്തിരത, സാഹോദര്യം എന്നിവയുടെ ഒരു പൊതു കാഴ്ചപ്പാടിന് വേണ്ടി ലോകം മൊത്തമുള്ള തൊഴിലാളികളേയും സ്ത്രീകളേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും അണിനിരത്തണം.
ലോകത്തിന്റെ ഓരോ മൂലയിലും നമ്മുടെ പൊതു വീക്ഷണം നിര്‍മ്മിക്കാനായി നമ്മുടെ Progressive International എത്തിച്ചേരും.
അസമത്വം, ചൂഷണം, വിവേചനം, പരിസ്ഥിതി നശീകരണം തുടങ്ങവ ഇല്ലാതാക്കാനായി സമരം ചെയ്യുന്ന ആളുകളോടൊപ്പം Progressive International നില്‍ക്കും.
നാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച് നല്‍കുന്ന ശക്തമായ International Green New Deal ഓടെ നമ്മുടെ Progressive International നമ്മുടെ സമൂഹത്തേയും, നമ്മുടെ നഗരങ്ങളേയും, നമ്മുടെ രാജ്യങ്ങളേയും, നമ്മുടെ ഭൂമിയേയും വീണ്ടെടുക്കുകയും ചെയ്യുന്നു.
ലോകം മൊത്തമുള്ള പുരോഗമന വാദികള്‍ ഒന്നിക്കേണ്ട സമയമായി.
ഇന്ന്, DiEM25 ന്റേയും The Sanders Institute ന്റേയും പേരില്‍ ഞങ്ങള്‍ Call to Action പ്രഖ്യാപിക്കുന്നു: അന്തസ്, സമാധാനം, ക്ഷേമം, ഭൂമിയുടെ ഭാവിക്കും വേണ്ടി ഒന്നിച്ച് സമരം ചെയ്യാനായി വ്യക്തികളുടേയും സംഘടനകളുടേയും ഒരു അന്താരാഷ്ട്ര ശൃംഖല നിര്‍മ്മിക്കുക.
ഞങ്ങളോടൊപ്പം ചേരുക. Progressive International ല്‍ ചേരുക.
— സ്രോതസ്സ് yanisvaroufakis.eu | Dec 1, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.