പ്രോഗ്രസീസ് ഇന്റര്‍നാഷണലിന് തുടക്കമായി

തൊഴിലാളികള്‍ക്കും, പരിസ്ഥിതിക്കും, ജനാധിപത്യത്തിനും, മാന്യതക്കും എതിരായി ഒരു ആഗോള യുദ്ധം നടക്കുകയാണ്

മനുഷ്യാവകാശം ഇല്ലാതാക്കിക്കൊണ്ട്, എതിര്‍പ്പിനെ നിശബ്ദമാക്കിക്കൊണ്ട്, അസഹിഷ്ണത വളര്‍ത്തിക്കൊണ്ട് വലതുപക്ഷ വിമതവിഭാഗങ്ങള്‍ ഒരു ശൃംഖല അതിര്‍ത്തികള്‍ കടന്ന് പരക്കുന്നു. ഈ ദേശീയവാദ അന്തര്‍ദേശീയതയെ പരാജയപ്പെടുത്താന്‍ ലളിതമായി പരാജയപ്പെട്ട status quo യിലേക്ക് തിരികെപ്പോകാന്‍ നമുക്കിനി ആകില്ല.

നിയന്ത്രണങ്ങളില്ലാത്ത ആഗോളവല്‍ക്കരണം സമാധാനവും ക്ഷേമവും ആണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അത് നല്‍കിയത് സാമ്പത്തിക തകര്‍ച്ചയും, നിരന്തരമായ യുദ്ധവും, ദുരന്തപരമായ കാലാവസ്ഥാ മാറ്റവും ആണ്. ആഗോള നീതിക്കായി ഒരു പുല്‍വേര് തലത്തിലുള്ള പ്രസ്ഥാനം തുടങ്ങാന്‍ പുരോഗമനകാരികള്‍ക്ക് സമയമായി: ജനാധിപത്യം, ക്ഷേമം, സുസ്തിരത, സാഹോദര്യം എന്നിവയുടെ ഒരു പൊതു കാഴ്ചപ്പാടിന് വേണ്ടി ലോകം മൊത്തമുള്ള തൊഴിലാളികളേയും സ്ത്രീകളേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും അണിനിരത്തണം.

ലോകത്തിന്റെ ഓരോ മൂലയിലും നമ്മുടെ പൊതു വീക്ഷണം നിര്‍മ്മിക്കാനായി നമ്മുടെ Progressive International എത്തിച്ചേരും.

അസമത്വം, ചൂഷണം, വിവേചനം, പരിസ്ഥിതി നശീകരണം തുടങ്ങവ ഇല്ലാതാക്കാനായി സമരം ചെയ്യുന്ന ആളുകളോടൊപ്പം Progressive International നില്‍ക്കും.

നാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച് നല്‍കുന്ന ശക്തമായ International Green New Deal ഓടെ നമ്മുടെ Progressive International നമ്മുടെ സമൂഹത്തേയും, നമ്മുടെ നഗരങ്ങളേയും, നമ്മുടെ രാജ്യങ്ങളേയും, നമ്മുടെ ഭൂമിയേയും വീണ്ടെടുക്കുകയും ചെയ്യുന്നു.

ലോകം മൊത്തമുള്ള പുരോഗമന വാദികള്‍ ഒന്നിക്കേണ്ട സമയമായി.

ഇന്ന്, DiEM25 ന്റേയും The Sanders Institute ന്റേയും പേരില്‍ ഞങ്ങള്‍ Call to Action പ്രഖ്യാപിക്കുന്നു: അന്തസ്, സമാധാനം, ക്ഷേമം, ഭൂമിയുടെ ഭാവിക്കും വേണ്ടി ഒന്നിച്ച് സമരം ചെയ്യാനായി വ്യക്തികളുടേയും സംഘടനകളുടേയും ഒരു അന്താരാഷ്ട്ര ശൃംഖല നിര്‍മ്മിക്കുക.

ഞങ്ങളോടൊപ്പം ചേരുക. Progressive International ല്‍ ചേരുക.

— സ്രോതസ്സ് yanisvaroufakis.eu | Dec 1, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )