മുമ്പത്തെ മൂന്ന്Credit Suisse ഉദ്യോഗസ്ഥരെ അമേരിക്കയുടെ കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. അവര്‍ $200 കോടി ഡോളറിന്റെ വായ്പാ പദ്ധതി ഉപയോഗിച്ച് കോടിക്കണക്കിന് ഡോളര്‍ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ മൊസാംബിക്കില്‍ നിന്ന് മോഷ്ടിച്ചതാണ് കുറ്റും. മല്‍സ്യബന്ധന വ്യവസായത്തിനും തീരദേശ പ്രതിരോധത്തിനും വേണ്ടി സാമ്പത്തിക വായ്പ നല്‍കാനുള്ള ഈ തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്ത Andrew Pearse, Surjan Singh, Detelina Subeva എന്നിവരെ അമേരിക്കയിലേക്ക് extradition ചെയ്യും. $20 കോടി ഡോളര്‍ പ്രതികള്‍ സ്വന്തം കീശയിലാക്കുകയും മൊസാംബിക്കിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കൈക്കൂലി കൊടുക്കാനും ഉപയോഗിച്ചു എന്ന് Brooklyn, New Yorkലെ prosecutors പറയുന്നു. ഇവര്‍ക്കെതിരെ അമേരിക്കയുടെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചതും കള്ളപ്പണം വെളുപ്പിച്ചതും, securities തട്ടിപ്പുമാണ് ആരോപിച്ചിരിക്കുന്നത്.
— സ്രോതസ്സ് independent.co.uk | Jan 4, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.