കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജോലിസ്ഥലത്തെ സ്ഥാനക്കയറ്റത്തിന് ന്യൂന പക്ഷ ഗോത്ര പശ്ചാത്തലമുള്ള ആളുകളില്‍ 43% പേര്‍ അന്യായം അനുഭവിച്ചുവെന്ന് സര്‍വ്വേ കണ്ടെത്തി. അതേ അനുഭവമുണ്ടായ വെള്ളക്കാരേക്കാള്‍ (18%) ഇരട്ടിയിലധികമാണിത്. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മോഷണം നടത്തിയെന്ന് കള്ള ആരോപണം നേരിട്ടുവെന്ന് ഗോത്ര ന്യൂനപക്ഷങ്ങളിലെ 38% ആളുകള്‍ പറഞ്ഞു. അതേ പ്രശ്നം അനുഭവിച്ച വെള്ളക്കാരുടെ എണ്ണം 14% ആണ്. കറുത്തവരേയും സ്ത്രീകളേയും ആണ് കൂടുതലും തെറ്റായി സംശയിച്ചത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.