ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 42.55% സൌജന്യ ആപ്പുകളും ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു എന്ന് മുമ്പത്തെ ഗവേഷണം പുറത്തുകൊണ്ടുവന്നതാണല്ലോ. ഇതുവഴി ഫേസ്‌ബുക്ക്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന് ശേഷം വരുന്ന third-party tracker എന്ന സ്ഥാനത്തെത്തി. പ്രായോഗികമായി ഈ വിവര പങ്കുവെക്കല്‍ നടക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് Privacy International ന്റെ പുതിയ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ഫേസ്‌ബുക്ക് അക്കൌണ്ട് ഇല്ലാത്തവരുടേത് കൂടി വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നു. ഫേസ്‌ബുക്ക് നിരന്തരം അവരുടെ ഉപയോക്താക്കളേയും, ഉപയോക്താക്കളല്ലാത്തവരേയും, ലോഗൌട്ട് ആയ ഉപയോക്താക്കളേയും Facebook Business Tools ഉപയോഗിച്ച് നിരന്തരം പിന്‍തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു.
— സ്രോതസ്സ് privacyinternational.org | Dec 29, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.