അസാധാരണമാം വിധം കൂടിയ ചൂടായിരുന്ന 2018 ല്‍ Emerald Isle ലെ നദികളിലും തടാകങ്ങളിലും മീനുകള്‍ ജീവിക്കാന്‍ വിഷമിക്കുന്നു. വര്‍ദ്ധിക്കുന്ന ചൂട് മീഥേന്‍ ഉദ്‌വമനവും വര്‍ദ്ധിപ്പിക്കുന്നു. 2018 ലെ വേനല്‍കാലത്തുണ്ടായ താപതരംഗം അയര്‍ലാന്റില്‍ മൊത്തമായി ധാരാളം തരം ശുദ്ധ ജല മല്‍സ്യങ്ങള്‍ക്ക് മാരകമായ നിലയിലാണ് ചൂട് വര്‍ദ്ധിപ്പിച്ചത് എന്ന് സര്‍ക്കാര്‍ സ്ഥാപനമായ Inland Fisheries Ireland (IFI) പറയുന്നു. അത് ഏറ്റവും അധികം ബാധിച്ച രണ്ട് സ്പീഷീസുകള്‍ salmon ഉം trout ഉം ആണ്. ശുദ്ധജല മീന്‍പിടുത്ത സമൂഹം വളരെ വിലമതിക്കുന്നവയാണ് അവ രണ്ടും. അയര്‍ലാന്റിന്റെ ചരിത്രത്തിലേയും ഏറ്റവും ചൂടുകൂടിയ വേനലായിരുന്നു 2018 ല്‍.
— സ്രോതസ്സ് climatenewsnetwork.net | Jan 16, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.