ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്‌നാട്

2018 ലെ റിപ്പോര്‍ട്ട് തമിഴ്‌നാടിനെ ലോകത്തിലെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാനത്തിന്റെ ഊര്‍ജ്ജത്തിന്റെ 14.3% വും വരുന്നത് പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാണ്. പ്രധാനമായും സൌരോര്‍ജ്ജവും പവനോര്‍ജ്ജവും ആണത്.

പവനോര്‍ജ്ജ ശേഷി 2002 ല്‍ 877 MW ആയിരുന്നത് 2017 ആയപ്പോഴേക്കും 7,652 MW ആയി വര്‍ദ്ധിച്ചു. Tamil Nadu Generation and Distribution Corporation Limited (TANGEDCO) ന്റെ നിരന്തരമായ വൈദ്യുതി തടസം പ്രാദേശിക വ്യവസായങ്ങള്‍ക്ക് വലിയ ഒരു പ്രശ്നമായിരുന്നു. കാറ്റാടി നിലയങ്ങള്‍ പണിയാനും, accelerated depreciation, Technology Upgradation Fund തുടങ്ങിയ സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങളും പ്രോത്സാഹനങ്ങളും സംസ്ഥാനത്തെ ഊര്‍ജ്ജദാഹിയായ വ്യവസാങ്ങള്‍ക്ക് കാറ്റാടി നിലയങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് സഹായകമായി. ഇന്നത്തെ ശേഷിയായ 5,500 MW ല്‍ 36 നിലയങ്ങള്‍ പണിതത് തുണിമില്ലുകളും സിമന്റ് വ്യവസായവും ആണ്.

Tamil Nadu Spinning Mills Association (TASMA) തുടക്കം മുതലേ പവനോര്‍ജ്ജത്തെ സ്വീകരിച്ചവരാണ്. ‘bundled wind project’ എന്ന മാതൃകയാണ് അവര്‍ ഉപയോഗിക്കുന്നത്. ധാരാളം ചെറിയ ഊര്‍ജ്ജ ഉപഭോക്താക്കള്‍ ചേര്‍ന്ന് സഹകരണസ്ഥാപനം നിര്‍മ്മിച്ച് കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നു. ഇന്ന് TASMA സഹകരണപ്രസ്ഥാനത്തിന് മൊത്തം 3,500 MW പവനോര്‍ജ്ജ ശേഷിയുണ്ട്. അത് സംസ്ഥാനത്തെ മൊത്തം പവനോര്‍ജ്ജോല്‍പ്പാദനത്തിന്റെ 45% ആണ്.

— സ്രോതസ്സ് downtoearth.org.in | 20 Jan 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ