സിംഗപ്പൂരിലെ ഗവേഷകര്‍ മൂന്ന് ആറ്റത്തിന്റെ വലിപ്പമുള്ള ഒരു റഫ്രിഡ്ജറേറ്റര്‍ നിര്‍മ്മിച്ചു. ഈ ക്വാണ്ടം ഫ്രിഡ്ജ് നിങ്ങളുടെ ആഹാരം തണുപ്പിച്ച് സൂക്ഷിക്കത്തില്ല. പക്ഷേ സൂഷ്മ ലോകത്ത് പ്രവര്‍ത്തിക്കുന്ന ഭൌതികശാസ്ത്രത്തെ തണുപ്പിക്കും. ഈ ഉപകരണം ഒരു “absorption refrigerator” ആണ്. ചലിക്കുന്ന ഭാഗങ്ങളൊന്നും ഇതിനില്ല. ചൂടിനെ ഉപയോഗിച്ചാണ് ഇത് തണുപ്പിക്കുന്നത്. താപത്തിന്റെ ഒഴുക്കിനെക്കുറിച്ചുള്ള നമ്മുടെ ഏറ്റവും മെച്ചപ്പെട്ട അറിവായ താപഗതികത്തെ (thermodynamics) പരിഷ്കരിക്കണോ എന്നത് പഠിക്കാന്‍ ഇത്തരം ചെറിയ ഉപകരണങ്ങള്‍ (quantum thermodynamics) സഹായിക്കും.
— സ്രോതസ്സ് quantumlah.org | Jan 29, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.