8 വര്‍ഷം മുമ്പാണ് അറബ് വസന്തമെന്ന് വിളിക്കുന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രതിഷേധം ബഹ്റിനില്‍ നടന്നത്. ഗള്‍ഫ് രാജവംശത്തിനെതിരെ ഹൃസ്വമായ കാലത്തേക്ക് ഒരു എതിര്‍പ്പ് അന്ന് ഉയര്‍ന്നു. അമേരിക്കയുടെ നാവികസേനയുടെ 5th Fleet ന്റെ താവളമാണ് ബഹ്റിന്‍. അയല്‍ രാജ്യമായ സൌദിയറേബ്യയുടെ പിന്‍തുണയോടുള്ള സൈന്യം ആ പ്രതിഷേധത്തെ രക്ഷരൂക്ഷിതമായി അടിച്ചമര്‍ത്തി. സുരക്ഷാ പട്ടാളക്കാര്‍ അന്ന് പ്രതിഷേധക്കാരെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു. അമേരിക്കന്‍ നാവിക സേനയുടെ സാന്നിദ്ധ്യം ആണ് ഇത്രയേറെ പ്രതിഷേധമുണ്ടായിട്ടും ബഹ്റിനിലെ രാജ കുടുംബത്തെ താങ്ങിനിര്‍ത്തുന്നത്. അന്നത്തെ പ്രതിഷേധക്കാരുടെ നില ഇപ്പോഴും അപകടത്തിലാണ്.
— സ്രോതസ്സ് theintercept.com | Feb 2 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.