രഹസ്യാന്വേഷണ വീഡിയോ ക്യാമറകളുപയോഗിച്ച് പോലീസിന് വിദ്യാര്‍ത്ഥികളെ സ്കൂളിനകത്ത് തല്‍സയ വീഡിയോ നിരീക്ഷണം നടത്താനുള്ള അനുമതി ഫ്ലോറിഡയിലെ Broward County സ്കൂള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കി. പാര്‍ക്ക്‌ലാന്റിലെ കൂട്ടക്കൊലക്ക് ശേഷം പ്രസിഡന്റ് ട്രമ്പ് രാജ്യത്ത് മൊത്തം നടപ്പാക്കാന്‍ പോകുന്ന പുതിയ പോലീസ് പദ്ധതികളിലൊന്നാണ് സ്കൂളുകളുടെ “hardening” എന്ന് വിളിക്കുന്ന ഈ പദ്ധതി.
കോടിക്കണക്കിന് ഡോളര്‍ ആണ് സ്കൂളിലെ പോലീസിനെ ആയുധമണിയിക്കാനായി ചിലവാക്കുന്നത്. എന്നാല്‍ കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണമായ ഒരിക്കലും തീരാത്ത ഇരപിടിയന്‍ യുദ്ധങ്ങള്‍, സൈന്യത്തിന്റെ മഹത്വവല്‍ക്കണം, ചരിത്രപരമായ സാമൂഹ്യ അസമത്വം, സാമൂഹ്യബന്ധങ്ങളിലെ നിഷ്ഠൂരത, സാമൂഹ്യ പരിപാടികളുടെ നാശം, ആരോഗ്യപരിപാലനം എന്നിവയെ മറച്ചുവെക്കുകയും ചെയ്യുന്നു. പാര്‍ക്ക്‌ലാന്റ് വെടിവെപ്പുകാരന്റെ ഭീകരമായ പ്രവര്‍ത്തിയെ ഒരു കപടന്യാമായി ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഉപകരണങ്ങളുണ്ടാക്കുകയാണ് രാഷ്ട്രം.
— സ്രോതസ്സ് wsws.org | 4 Feb 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.