കൌമാരകാലത്തെ അമിതമായ കുടിക്ക് തലച്ചോറിലെ wiring ന് സ്ഥിരമായ മാറ്റമുണ്ടാക്കാനാകും. അത് മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാവിയിലെ മദ്യ ഉപയോഗ രോഗത്തിനും കാരണമാകുന്നു. അത്തരത്തിലുള്ള ചില മാറ്റങ്ങള്‍ക്ക് കാരണം epigenetic മാറ്റങ്ങളാണ് എന്ന് University of Illinois ലെ Chicago Center for Alcohol Research in Epigenetics ഇപ്പോള്‍ കണ്ടെത്തി. ഈ ജനിതക മാറ്റം തലച്ചോറിലെ amygdalaയിലെ ന്യൂറല്‍ ബന്ധങ്ങളുടെ രൂപീകരണത്തിനും അതിന്റെ പരിപാലനത്തിനും വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീന്റെ ഘടനക്ക് മാറ്റം വരുത്തുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. വികാരം, ഭയം, ആകാംഷ തുടങ്ങിയ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് അമിഗ്ദല. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Translational Psychiatry ജേണലില്‍ വന്നിട്ടുണ്ട്.
— സ്രോതസ്സ് today.uic.edu | Feb 6, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.