ആയുധങ്ങള്‍ കൊണ്ടുവരുന്ന അമേരിക്കന്‍ വിമാനത്തെ വെനെസ്വലയില്‍ പിടിച്ചു

19 ആക്രമണ ആയുധങ്ങള്‍, 118 ammunition cartridges, 90 സൈനിക റേഡിയോ ആന്റിനകള്‍ എന്നിവ മിയാമിയില്‍ നിന്ന് വെനെസ്വലയിലെ മൂന്നാമത്തെ വലിയ നഗരമായ Valencia ലേക്ക് വന്ന അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു വിമാനത്തില്‍ നിന്ന് പിടിച്ചെടുത്തു എന്ന് McClatchy റിപ്പോര്‍ട്ട് ചെയ്തു. Greensboro, North Carolina ആസ്ഥാനമാക്കിയ 21 Air എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് Boeing 767 വിമാനം. ജനുവരി 11 ന് വെനെസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷം Miami യില്‍ നിന്ന് വെനെസ്വലയിലേയും കൊളംബിയയിലേയും വിവിധ സ്ഥലങ്ങളിലേക്ക് ഈ വിമാനം 40 പ്രാവശ്യം യാത്രനടത്തിയതായും കണ്ടെത്തി. “പിടിച്ചെടുത്ത വസ്തുക്കള്‍ ഫാസിസ്റ്റ് തീവൃ വലതു പക്ഷവും അമേരിക്കന്‍ സര്‍ക്കാരും ധനസഹായെ കൊടുക്കുന്ന രാജ്യത്തെ കുറ്റവാളി സംഘങ്ങള്‍ക്കും ഭീകരവാദി സംഘങ്ങള്‍ക്കും വേണ്ടി കൊണ്ടുവന്നതാണ്” എന്ന് Bolivarian National Guard ജനറല്‍ Endes Palencia Ortiz പറഞ്ഞു. മഡൂറോ സര്‍ക്കാരിനെ മറിച്ചിടും എന്ന് അമേരിക്ക പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.

— സ്രോതസ്സ് democracynow.org | Feb 08, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ