അമേരിക്കയില്‍ 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ് എന്ന് Anti-Defamation League ന്റെ Center on Extremism പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ കുറഞ്ഞത് 50 പേരെങ്കിലും തീവൃവാദികളാല്‍ കൊല്ലപ്പെട്ടു. പ്രാദേശിക തീവൃവാദത്താല്‍ 1970 ന് ശേഷം 2018 ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്നതില്‍ നാലാം സ്ഥാനത്ത് എത്തി. 2018 നവംബറില്‍ FBI പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ വെറുപ്പ് കുറ്റകൃത്യങ്ങള്‍ 17% വര്‍ദ്ധിച്ചു.
— സ്രോതസ്സ് businessinsider.in | Jan 25, 2019
Anti-Defamation League ഇസ്രായേലിന്റെ ലോബിയാണ്. ജര്‍മ്മനി അമേരിക്കയില്‍ ആവര്‍ത്തിക്കുമോ എന്ന പേടി അച്ചായന്‍മാര്‍ക്ക് വന്നിട്ടുണ്ടാവും. പക്ഷേ ശരിക്കുള്ള തീവൃവാദം യൂറോപ്യന്‍മാര്‍ അമേരിക്കയിലെത്തിയ കാലം മുതലേ തുടങ്ങി. പക്ഷേ അത് സ്ഥിരസ്ഥിതിയായതിനാലും കൊല്ലപ്പെടുന്നത് വിലയില്ലാത്ത ആദിവാസികളും കറത്തവരും ആയതിനാലും അത് ഒരു കണക്കേ അല്ല. ഒബാമയുടെ കാലത്ത് പോലും പോലീസ് ഒരു കാരണവും ഇല്ലാതെ പ്രതിവര്‍ഷം 1000 എന്ന തോതില്‍ കറുത്തവരെ വെടിവെച്ച് കൊന്നിരുന്നു.
ഒരു പക്ഷേ ഈ പാട്ട് ആ വേദന പങ്കുവെക്കുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.