ചിക്കാഗോയിലെ അദ്ധ്യാപക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു

Chicago International Charter School (CICS) ന്റെ ഭാഗമായ Civitas കാമ്പസില്‍ 175 അദ്ധ്യാപകര്‍ നടത്തിവരുന്ന സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. ശമ്പളം ഉയര്‍ത്തുക, ക്ലാസ് വലിപ്പം ചെറുതാക്കുക, ആരോഗ്യപരിപാലന ചിലവ് കുറക്കുക, കൂടുതല്‍ സഹായ ജോലിക്കാരെ എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ക്കുള്ളത്. ആദ്യവര്‍ഷത്തില്‍ 8% ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യത്തിന്റെ ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ ഫെബ്രിവരി 5 നാണ് സമരം തുടങ്ങിയത്. സഹായ ജോലിക്കാരെ ഇല്ലാതാക്കിയാല്‍ മാത്രമേ ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കൂ എന്ന് CICS പറഞ്ഞു. ചര്‍ച്ചകള്‍ തുടരുകയാണെന്ന് Chicago Teachers Union (CTU) പറഞ്ഞു. അധികാരികള്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തികളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.

— സ്രോതസ്സ് wsws.org | 12 Feb 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ