ഇന്‍ഡ്യയിലെ antitrust നിരീക്ഷകര്‍ ഒരു അന്വേഷണം ഗൂഗിളിനെതിരെ തുടങ്ങി. മല്‍സരിക്കുന്ന ഡവലപ്പേഴ്സിനെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ ലഭ്യത ഗൂഗിള്‍ ദോഷകരമാക്കുന്നു എന്നാണ് പരാതി. Competition Commission of India കഴിഞ്ഞ 6 മാസമായി ഈ കേസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ Alphabet ന്റെ ഉദ്യോഗസ്ഥരെ ഒരു പ്രാവശ്യം കണ്ടു എന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു. തെരയല്‍ ഫലത്തില്‍ തട്ടിപ്പ് നടത്തി തങ്ങള്‍ക്ക് അനുകൂലമാക്കുകയും കമ്പോള ആധിപത്യം ദുരുപയോഗം ചെയ്തതിനും ഗൂഗിളിനെതിരെ 136 കോടി രൂപ CCI പിഴ കഴിഞ്ഞ വര്‍ഷം ചാര്‍ത്തിയിരുന്നു.
— സ്രോതസ്സ് asia.nikkei.com, in.reuters.com | Feb 13, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.