താഴ്ന്ന അക്ഷാംശത്തിലെ സമുദ്രങ്ങളുടെ മുകളില്‍ അവയെ 20% പുതപ്പിക്കുന്ന Stratocumulus മേഘേങ്ങള്‍ കാണപ്പെടുന്നു. പ്രത്യേകിച്ച് മിതോഷ്‌മേഖലാ പ്രദേശങ്ങളില്‍ ഇത് വ്യാപകമാണ്. സൂര്യപ്രകാശത്തില്‍ നിന്നും വലിയൊരു പ്രദേശത്തെ മറച്ച് വെക്കുന്നത് വഴി അവ ഭൂമിയ തണുപ്പിക്കുന്നു. എന്നല്‍ അവയുടെ ചലനാത്മകമായ പ്രകൃതം കാരണം ആഗോള കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഹരിതഗ്രഹ തപനത്തിലെ അവയുടെ പ്രതികരണത്തെക്കുറിച്ച് മനസിലാക്കാന്‍ വിഷമമാണ്.
CO2 ന്റെ നില 1,200 ppm ല്‍ കൂടുന്ന അവസരത്തില്‍ simulations ല്‍ ഈ മേഘങ്ങള്‍ അസ്ഥിരമാകുകയും തകരുയും ചെയ്യുന്നതായി കാണാന്‍ കഴിഞ്ഞു. ഉയരുന്ന CO2 നില കാരണമുണ്ടാകുന്ന ചൂടാകലിന് പുറമേ ഈ മേഘങ്ങളുടെ അസ്ഥിരത ആഗോള താപനില 8 K ഉം മിതോഷ്‌മേഖലാ പ്രദേശങ്ങളിലെ താപനില 10 K ഉം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
— സ്രോതസ്സ് nature.com | 25 Feb 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.