ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രത്യേകിച്ച് നിങ്ങളുടെ കൈയ്യില്‍ കുട്ടിയുണ്ടെങ്കില്‍ വളരെ സൂക്ഷിക്കുക.
Jazmine Headley എന്ന 23 വയസായ സ്ത്രീ Human Resources Administration കെട്ടിടത്തില്‍ മണിക്കൂറുകളായി കുട്ടിക്കുള്ള ആനുകൂല്യം (daycare vouchers) കിട്ടാനായി കാത്തുനില്‍ക്കുകയായിരുന്നു. ജോലിക്ക് പോകാന്‍ അത് സഹായിക്കും. കാത്തിരിപ്പ് മുറിയില്‍ വേണ്ടത്ര കസേരകളില്ലായിരുന്നു. ആര്‍ക്കും ഒരു വയസായ കുട്ടിയെ പരിപാലിക്കാനും അറിയില്ലായിരുന്നു. ഒരു കുട്ടിയേയും എടുത്തുകൊണ്ട് ദീര്‍ഘ നേരം നില്‍ക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് Headley നിലത്തിരുന്നു.
നിലത്തിരിക്കുന്നത് അനുവദിനീയമല്ല എന്ന് സുരക്ഷാ ജോലിക്കാരന്‍ പറഞ്ഞു. കസേരയില്ലാത്തതിനാല്‍ താന്‍ നിലത്തിരിക്കുകയാണെന്ന് Headley മറുപടി പറഞ്ഞു. അവള്‍ വഴി തടസപ്പെടുത്തുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നാല്‍ അതൊന്നും കാര്യമല്ല. Daily Dot പറയുന്നതനുസരിച്ച് പോലീസ് അവളുടെ മേല്‍ ചാടിവീണ് കുട്ടിയെ വലിച്ചെടുക്കാന്‍ ശ്രമിച്ചു. വലിയ ഒച്ചപ്പാടാണ് അവിടെയുണ്ടായത്. അവരെ വന്യമായ രീതിയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Horrifying video of cops trying to pry baby away from mom
— സ്രോതസ്സ് boingboing.net | Dec 10, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.