ബ്രിട്ടണ്‍ Chagos ദ്വീപ് മൌറീഷ്യസിന് വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഉന്നത കോടതി കഴിഞ്ഞ ദിവസം വിധിച്ചു. 1965 ല്‍ ദ്വീപ് ഏറ്റെടുത്തത് നിയമവിരുദ്ധമായാണെന്ന് കോടതി നിരീക്ഷിച്ചു. 1968 ല്‍ മൌറീഷ്യസ് ബ്രിട്ടണില്‍ നിന്ന് സ്വതന്ത്രമായതിനാല്‍ Chagos അവര്‍ക്ക് വിട്ടുകൊടുക്കണം. ഇന്‍ഡ്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹമുളള കടലില്‍ ആണ് തര്‍ക്കം നടക്കുന്ന ഒരു അമേരിക്കന്‍ സൈനിക താവളവമായ ദീഗോ ഗാര്‍ഷ്യ. സൈനിക താവളം നിര്‍മ്മിക്കാനായി ദ്വീപിലെ നിവാസികളെ ബ്രിട്ടണ്‍ 50 വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നു. ഈ വിധി കാരണം തങ്ങള്‍ക്ക് തിരികെ മാതൃഭൂമിയിലെത്താന്‍ കഴിയുമെന്ന് അവിടുത്തെ യഥാര്‍ത്ഥ നിവാസികള്‍ പറയുന്നു. എന്നാല്‍ കോടതിയുടെ വിധി നിര്‍ബന്ധമാക്കുന്നതല്ല.
— സ്രോതസ്സ് democracynow.org | Feb 26, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.