കഴിഞ്ഞ ദിവസം ഒരു കൂട്ടം രഹസ്യാന്വേഷണ നിയമ പരിഷ്കാരങ്ങള്‍ ശുന്യമായ സഭയില്‍ വെച്ച് ഫിന്‍ലാന്റ് പാസാക്കി. സൈന്യത്തിന്റേയും സിവില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടേയും രഹസ്യാന്വേഷണ കഴിവുകളെ വര്‍ദ്ധിപ്പിക്കാനുള്ളതാണ് പാസാക്കിയ രണ്ട് നിയമങ്ങളും. നാടകീയമായ ദിവസം പ്രതിപക്ഷം സഭയിലില്ലാതിരുന്ന അവസരത്തില്‍ ഒരു വോട്ടെടുപ്പും ഇല്ലാതെ ആണ് ഇത് സംഭവിച്ചത്. ഭരണഘടനാപരമായ വ്യാകുലതകള്‍ കാരണം കഴിഞ്ഞ മാസമായി നിയമ നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയായിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.