ചെറുപ്പക്കാരുടെ സംഘം ഉന്നയിക്കുന്ന കാലാവസ്ഥാ പ്രവര്‍ത്തി അടിയന്തിരമായി ചെയ്യണമെന്ന് 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ ആവശ്യപ്പെട്ടു. ഒരു കാലാവസ്ഥാ പ്രവത്തിയിലേക്ക് നയിക്കാനായി കൂട്ടം ചേരുന്നതിന് അവര്‍ FridayForFutures എന്ന മുദ്രാവാക്യത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി കാലാവസ്ഥാ പ്രതിഷേധക്കാരുടെ നേതാക്കളെ അവര്‍ ക്ഷണിച്ചു. ആഗോളതപനത്തെ എങ്ങനെ മറികടക്കാനാകുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ചെറുപ്പക്കാരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് Paris, Milan, Sydney, Austin, Philadelphia, Portland, Oslo, Barcelona, Montreal എന്നീ നഗരങ്ങളിലെ മേയര്‍മാര്‍ ഒരു പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഐക്യരാഷ്ട്ര സഭ കല്പിച്ചിരിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ് കാലാവസ്ഥാ പ്രവര്‍ത്തികള്‍.
— സ്രോതസ്സ് downtoearth.org.in | 15 March 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.