പുതിയ പഠനം അനുസരിച്ച് പ്രതിവര്‍ഷം 8 ലക്ഷം ആളുകള്‍ പ്രായമെത്തുന്നതിന് മുമ്പ് വായൂ മലിനീകരണം കാരണം മരിക്കുന്നു. ലോകം മൊത്തം 88 ലക്ഷം ആളുകളാണ് വൃത്തികെട്ട വായൂ കാരണം മരിക്കുന്നതെന്ന് മുമ്പത്തെ ഒരു പഠനം വ്യക്തമാക്കിയതായിരുന്നു. European Heart Journal ലാണ് പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉടനടി ഉപേക്ഷിക്കണമെന്ന് പഠനം നടത്തിയ ഗവേഷകര്‍ ശുപാര്‍ശ ചെയ്തു. കൂടുതല്‍ വായു മലിനീകരണവും വരുന്നത് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അവ മാറ്റി മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് theguardian.com | Mar 15, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.