ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആഗോള കാലാവസ്ഥാ സമരത്തില്‍ പങ്കെടുത്തു

കഴിഞ്ഞ വെള്ളിയാഴ്ച ഭൂമിയില്‍ മൊത്തം ദശലക്ഷക്കണക്കിന് കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വ്വമായ സംഘടിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിന്ന് പുറത്തിറങ്ങി. മനുഷ്യന്‍ കാരണമുണ്ടായ ആഗോളതപനത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും ആഘാതം തടുക്കുന്നതിന് സമൂഹത്തിന്റെ ഊര്‍ജ്ജ, സാമ്പത്തിക സംവിധാനങ്ങളില്‍ റാഡിക്കലും അടിയന്തിരവുമായ മാറ്റം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ലോകം മൊത്തം 100 ല്‍ അധികം രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് സ്കൂളുകളില്‍ നടന്ന ആഗോള കാലാവസ്ഥാ സമരം. കഴിഞ്ഞ വര്‍ഷം സ്വീഡനിലെ പാര്‍ളമെന്റിന് മുമ്പില്‍ 16 വയസുള്ള Greta Thunberg ഒറ്റക്ക് സമരം ചെയ്തത് വലിയ ജാഥകള്‍ക്കും പ്രകടനങ്ങള്‍ക്കും പഠിപ്പ് മുടക്കിനും പ്രചോദനമായിരിന്നു. അതിന് ശേഷം നടന്ന ഏറ്റവും വലിയ സമരമാണ് ഇത്.

“ഈ ലോകത്താണ് നാം ജനിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്കും നമ്മുടെ പേരക്കുട്ടികള്‍ക്കും അതിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം നമുക്ക് ജീവിക്കേണ്ടി വരും. ഇതുവരെ മനുഷ്യ വംശം നേരിട്ട ഏറ്റവും വലിയ നിലനില്‍പ്പിന്റെ പ്രശ്നമാണ് ഇപ്പോള്‍ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും അത് അവഗണിക്കപ്പെടുന്നു. അതിനെ അവഗണിക്കുന്ന നിങ്ങള്‍ ശരിക്കും അവഗണിക്കുന്നത് ഞങ്ങളെ തന്നെയാണ്,” സ്റ്റോക്ക്ഹോമില്‍ തടിച്ചുകൂടിയ ആളുകളോട് ഗ്രറ്റ തുങ്ബര്‍ഗ് പറഞ്ഞു.

— സ്രോതസ്സ് commondreams.org | Mar 15, 2019

People hold up signs and vent their frustrations during a Climate Change Awareness rally at Sydney Town Hall on March 15, 2019 in Sydney, Australia. The protests are part of a global climate strike, urging politicians to take urgent action on climate change. (Photo by Don Arnold/Getty Images)

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )