ഏകാന്ത തടവിലെ മോശം അവസ്ഥക്കെതിരെ നിരാഹാര സമരം നടത്തുന്ന 8 തടവുകാര്‍ക്കുള്ള വെള്ളം അലബാമയില്‍ Holman ജയിലിലെ അധികൃതര്‍ നിര്‍ത്തലാക്കി. അതിന് പകരം ഓരോ അരമണിക്കൂറിലെ അവര്‍ക്ക് കുപ്പിവെള്ളം കൊടുക്കും. അങ്ങനെ അവര്‍ എത്ര വെള്ളം കുടിക്കുന്നു എന്ന് കണക്കാക്കാനാകും. ഒരു മുന്നറീപ്പുമില്ലാതെയാണ് ഫേബ്രുവരി 28 ന് ഇവരെ ഏകാന്ത തടവറയിലേക്ക് മാറ്റിയത്. ജയില്‍ നിയമങ്ങളൊന്നും തങ്ങള്‍ ലംഘിച്ചിട്ടില്ല എന്ന് അവര്‍ പറയുന്നു. “സ്ഥാപനത്തിന്റെ സമാധാനത്തിനും ശാന്തതക്കും വേണ്ടി നിങ്ങളെ Restrictive Housing in Preventative സ്ഥിതിയിലേക്ക് മാറ്റുന്നു” എന്ന ഒരു കത്താണ് അധികൃതരില്‍ നിന്നും അവര്‍ക്ക് കിട്ടിയത്. ക്രൂരവും അസാധാരണവുമായ ശിക്ഷകള്‍ നിരോധിച്ചിരിക്കുന്നു എന്ന് ഭരണഘടന വിധിയെ ലംഘിക്കുകയാണ് ഏകാന്തതടവിനെ ആശ്രയിക്കുന്നത് വഴി ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞ് Southern Poverty Law Center ഇതിനെതിരെ Holman ജയിലിനെതിരെ കേസ് കൊടുത്തു.
— സ്രോതസ്സ് democracynow.org | 2019/3/22
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.