പകുതിയിലേറെ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിപാലനത്തിന്റെ ചിലവ് വലിയ സാമ്പത്തി ഭാരമാണ് എന്ന് University of Chicago യിലേയും West Health Institute ലേയും NORC നടത്തിയ ഹിതപരിശോധനയില്‍ കണ്ടു. ആരോഗ്യപരിപാലനത്തിന് തങ്ങളുടെ സമ്പാദ്യം മൊത്തം ചിലവാക്കിയവര്‍ 36% ആണ്. 32% പേര്‍ ചികില്‍സക്കായി കടം വാങ്ങി. സമ്പാദ്യമായി സൂക്ഷിക്കാന്‍ കരുതിയ പണം ചികില്‍സക്ക് ഉപയോഗിച്ചവര്‍ 41% പേരാണ്. കഴിഞ്ഞ വര്‍ഷം ചികില്‍സയോ മെഡിക്കല്‍ ടെസ്റ്റോ വേണ്ടെന്ന് വെച്ചവര്‍ 40% ആണ്. രോഗം വരുമ്പോഴോ മുറിവുകളുണ്ടാകുമ്പോഴോ ചിലവ് കാരണം ഡോക്റ്ററെ കാണാന്‍ പോകാത്തവരുടെ തോത് 44% ആണ്.
— സ്രോതസ്സ് beckershospitalreview.com | Mar 26, 2018
ആധുനിക വൈദ്യത്തിന് വേണ്ടി മുറവിളിക്കുന്നവര്‍ ആദ്യം ചികില്‍സിക്കേണ്ടത് തങ്ങളുടെ സ്വന്തമായ ഈ രോഗത്തേയാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.