കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു

ഗര്‍ഭം ധരിക്കുന്നത് പുനപരിഗണിക്കണമെന്നും കാലാവസ്ഥാമാറ്റത്തിന്റെ കാലത്ത് ജന്മം കൊടുക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും ഭാവിയിലെ രക്ഷാകര്‍ത്താക്കളോട് ആവശ്യപ്പെടുന്ന ഒരു പ്രസ്ഥാനം വളരുന്ന് വരുകയാണ്. ഭൂമിയിലെ വര്‍ദ്ധിക്കുന്ന ജനസംഖ്യ പ്രകൃതി വിഭവ ചൂഷണത്തിന്റേയും കാര്‍ബണ്‍ ഉദ്‌വമനത്തിന്റേയും പരിധിയെ വികസിപ്പിക്കുന്നു. ഈ പ്രതിജ്ഞയിലൂടെ ലോകത്തെ പരിസ്ഥിതി തകര്‍ച്ചയിലേക്ക് ജനശ്രദ്ധ കൊണ്ടുവരും എന്നാണ് ഈ സംഘടന പ്രതീക്ഷിക്കുന്നത്.

ലോകം മൊത്തമായി 200 അംഗങ്ങളുള്ള ബ്രിട്ടണ്‍ ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയാണ് BirthStrike. “കാലാവസ്ഥാ തകര്‍ച്ചയോടും നാഗരികത തകര്‍ച്ചയോടും” ഉള്ള പ്രതികരണമായി കുട്ടികള്‍ക്ക് ജന്മം കൊടുക്കേണ്ട എന്ന തീരുമാനത്തിലാണ് ഇവര്‍.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആറാമത്തെ മഹാഉന്‍മൂലനത്തിന് “ജൈവ ഉന്മൂലനത്തെ” തുടങ്ങാന്‍ കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. കൂടുന്ന മനുഷ്യ ജനസംഖ്യ കാരണമായുള്ള വിഭവങ്ങളുടെ അമിത ഉപഭോഗത്തിന് ലോകം മൊത്തമുള്ള വന്യ ജീവികളുടെ നാശവും കുറവും ആയി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു.

— സ്രോതസ്സ് ecowatch.com | Mar. 27, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ