വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍

ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും പ്രതിനിധികള്‍ പൌരാവകാശ വക്താക്കള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ വെള്ളക്കാരുടെ ദേശീയവാദം വളരുന്നതിനെക്കുറിച്ച് സാക്ഷിപറഞ്ഞു. ഒരു സവര്‍ണ്ണാധിപത്യ തോക്ക്ധാരി രണ്ട് പള്ളികളിലെ 50 പേരെ കൊല്ലുകയും ആ കൂട്ടക്കൊല live-streamed ചെയ്യുകയും ചെയ്ത ന്യൂസിലാന്റിലെ Christchurch ലെ മാരകമായ കൂട്ടക്കൊലക്ക് ശേഷമാണ് ജനപ്രതിനിധികള്‍ ഇത്തരമൊരു വാദം കേള്‍ക്കല്‍ വിളിച്ചുകൂട്ടിയത്. “ദ്രവിപ്പിക്കുന്ന സവര്‍ണ്ണാധിപത്യം നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയെ വലിച്ച് കീറുകയാണ്. പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും, പിന്‍തുടരുന്നവരെ പ്രവര്‍ത്തന സജ്ജമാക്കാനും, സമുദായങ്ങളെ ലക്ഷ്യം വെക്കാനും, പ്രകടനങ്ങള്‍ നടത്താനും, അവരുടെ കൊലപാതകങ്ങളും അക്രമങ്ങളും ലൈവായി കാണിക്കാനും അവര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നു എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട,” എന്ന് Lawyers’ Committee for Civil Rights Under Law യുടെ Kristen Clarke പറഞ്ഞു. ഉപയോക്താക്കള്‍ അവരുടെ വംശീയ, യഹുദവിരുദ്ധ, മറ്റ് വിദ്വേഷ കമന്റുകളുടെ കുത്തൊഴുക്ക് കാരണം വാദം കേള്‍ക്കലിന്റെ പകുതിയായപ്പോഴേക്കും YouTube അവരുടെ കമന്റ് സംവിധാനം നിര്‍ത്തിവെച്ചു. Anti-Defamation League പറയുന്നതനുസരിച്ച് 2018 ല്‍ സവര്‍ണ്ണാധിപത്യവാദികളാണ് നാലില്‍ മൂന്ന് തീവൃവാദ കൊലപാതങ്ങള്‍ക്കും കാരണക്കാരായിരുന്നത്.

— സ്രോതസ്സ് democracynow.org | Apr 10, 2019

എന്താണെന്ന് അറിയില്ല നമ്മുടെ നാട്ടില്‍ ദളിത പിന്നോക്കക്കാരും പുരോഗമനക്കാരും പറയുന്നത് സക്കര്‍ബക്ക് അവര്‍ക്ക് ശബ്ദം തന്ന അവരുടെ ദൈവമാണെന്നാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ