കഴിഞ്ഞ 45 വര്‍ഷങ്ങളായി കൊളംബിയയിലെ നഗരമായ Bogotá അതിന്റെ റോഡുകളെല്ലാം Ciclovía ക്കായി അടച്ചിടും. പ്രതിവാര പരിപാടിയായ അതില്‍ സൈക്കിളുകാരും, കാല്‍നടക്കാരും റോഡുകളേറ്റെടുക്കുന്നു. സ്പാനിഷില്‍ Ciclovía എന്നാല്‍ “സൈക്കില്‍ പാത” എന്നാണര്‍ത്ഥം. എന്നാല്‍ റോഡുകള്‍ സൈക്കിളുകള്‍, roller skates, സ്കൂട്ടറുകള്‍, വീല്‍ ചെയറുകള്‍, skateboards, ഓട്ടക്കാര്‍, കാല്‍നടക്കാര്‍ തുടങ്ങി എല്ലാത്തരത്തിലുമുള്ള കായിക പ്രവര്‍ത്തനങ്ങള്‍ക്കും വിനോദത്തിനും വിശ്രമത്തിനും വേണ്ടി തുറന്നിരിക്കും. 1974 ല്‍ തുടങ്ങിയ 121 കിലോമീറ്റര്‍ നീളത്തിലെ ഈ പരിപാടിയില്‍ ജ്യൂസ് കടകള്‍, പഴക്കടകള്‍, വ്യായാമ ക്ലാസുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
— സ്രോതസ്സ് inhabitat.com | 14 Apr 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
