പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു വഴിയായ അന്തരീക്ഷത്തിലൂടുള്ള വ്യാപനം ഭൂമിയില്‍ മൊത്തം സംഭവിക്കുന്നു. ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ പോലും. Nature Geoscience ല്‍ വന്ന പുതിയ പഠനം ആണ് അന്തരീക്ഷത്തിലൂടെ പ്ലാസ്റ്റിക്ക് എങ്ങനെ പരക്കുന്നു എന്നതിന്റെ അപൂര്‍വ്വം ചില പഠനങ്ങളിലൊന്ന്. പ്ലാസ്റ്റിക് വസ്തുക്കള്‍ (കുപ്പികള്‍, ബാഗുകള്‍ തുടങ്ങിയവ) പരിസ്ഥിതിയില്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിസൂഷ്മ പ്ലാസ്റ്റിക് കണികകള്‍ ഉണ്ടാകുന്നു. അവ ഒരു നെല്‍മണിയുടെ വലിപ്പം മുതല്‍ വൈറസിന്റെ വലിപ്പം വരെ പല വലിപ്പത്തിലുണ്ടാകും. അതില്‍ പോളിമറുകളുടെ സങ്കീര്‍ണ്ണമായ വകഭേദങ്ങളും കൂടെ ചേര്‍ത്ത രാസവസ്തുക്കളും ഉണ്ടാകും.
— സ്രോതസ്സ് scientificamerican.com | Apr 15, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.