ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച ഉണ്ടാകുമെന്ന് അവര്‍ അറിയിച്ചു. Extinction Rebellion എന്ന ബ്രിട്ടീഷ് പരിസ്ഥിതി സംഘടനയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത്. ലോകം മൊത്തമുള്ള 33 രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ നടന്നു.

— സ്രോതസ്സ് uk.reuters.com | Apr 15, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ