ലണ്ടനില്‍ നടന്ന കാലാവസ്ഥാ പ്രതിഷേധത്തില്‍ 100 ലധികം ആള്‍ക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ബ്രിട്ടണിന്റെ തലസ്ഥാന നഗരം നിശ്ഛലമായി എന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ റോഡുകളും പാലങ്ങളും ഉപരോധിച്ചു. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സമാധാനപരമായ സമരം നടന്നു. Extinction Rebellion എന്ന സംഘടനയാണ് ഈ സമരം ആസൃത്രണം ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ പണ്ഡിതര്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിസ്ഥിതി സംഘടന വളരെ വേഗം വികസിച്ച് വരുന്നു. സര്‍ക്കാര്‍ ഒരു കാലാവസ്ഥ, പരിസ്ഥിതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. 2025 ഓടെ ഹരിതഗ്രഹ വാതക ഉദ്‌വമനം പൂജ്യമാക്കണം. ജൈവ വ്യവസ്ഥയുടെ നാശം തടയണം. കാലാവസ്ഥ, പരിസ്ഥിതി നീതി നടപ്പാക്കണം.
— സ്രോതസ്സ് ecowatch.com | Apr. 16, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.